മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

മഴയെ തുടര്‍ന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചത് പല ടീമുകള്‍ക്കും തിരിച്ചടിയായിരുന്നു

sanju samson
രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍Source by : IPL 2024 Playoffs: Is There a Reserve Day
Last Updated :21 May 2024, 7:08 am IST

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് എന്നി ടീമുകളാണ് പ്ലേ ഓഫില്‍ കടന്നിരിക്കുന്നത്. ടൂര്‍ണമെന്റ് അവസാന ലാപ്പിലേക്ക് എത്തിയപ്പോള്‍ മഴയെ തുടര്‍ന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചത് പല ടീമുകള്‍ക്കും തിരിച്ചടിയായിരുന്നു. അവസാന എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

മഴ മത്സരങ്ങള്‍ തടസപ്പെടുത്താതിരിക്കാന്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിങ്ങനെ നാല് പ്ലേഓഫ് മത്സരങ്ങള്‍ക്കും റിസര്‍വ് ദിനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ദിനവും മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?

പ്ലേ ഓഫ് മത്സരങ്ങളില്‍ രണ്ട് ടീമുകളും കുറഞ്ഞത് 5 ഓവര്‍ വീതം കളിച്ചാല്‍ മാത്രമേ മത്സര ഫലം നിര്‍ണ്ണയിക്കാന്‍ കഴിയൂ, ഒരു ടീം ഇതിനകം ആവശ്യമായ ഓവറുകളില്‍ കൂടുതല്‍ കളിച്ചിട്ടുണ്ടെങ്കില്‍ ഡിഎല്‍എസ് വിജയലക്ഷ്യം നിര്‍ണയിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇനി മിനിമം ഓവറുകള്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പന്തു പോലും എറിയാന്‍ കഴിഞ്ഞില്ലെങ്കിലും റിസര്‍വ് ദിനത്തില്‍ മത്സരം നിര്‍ത്തിയ ഇടത്ത് നിന്ന് പുനരാരംഭിക്കും. ഐപിഎല്‍ 2024 പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ റിസര്‍വ് ഡേ, ഷെഡ്യൂള്‍ ചെയ്ത മത്സരത്തിന്റെ തൊട്ടടുത്ത ദിവസമാണ്.

പ്ലേഓഫ് മത്സരം ഷെഡ്യൂള്‍ ചെയ്ത തീയതിയിലും റിസര്‍വ് ദിനത്തിലും ഉപേക്ഷിക്കുകയാണെങ്കില്‍, ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയിലെ ടീമിന്റെ സ്ഥാനം അനുസരിച്ച് അടുത്ത റൗണ്ടിലേക്കുളള യോഗ്യത നിര്‍ണയിക്കും.

പ്ലേഓഫ് മത്സരങ്ങള്‍ വൈകിയാല്‍ ഗെയിം പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് (രണ്ട് മണിക്കൂര്‍) അധികമായി അനുവദിക്കും. നേരത്തെ ഇത് ഒരുമണിക്കൂറായിരുന്നു.

പ്ലേ ഓഫ് മത്സരം സമനിലയിലാകുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍, വിജയിയെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കളിക്കും. സൂപ്പര്‍ ഓവറും ടൈ ആവുകയോ സമയ പരിമിതി മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീം ഫൈനലിന് യോഗ്യത നേടും. ഇനി ഫൈനല്‍ മത്സരവും മഴയെടുത്താല്‍ അവിടെയും സൂപ്പര്‍ ഓവര്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയിന്റ് ടേബിളില്‍ മുന്നിലുള്ള ടീമിനെ ജേതാക്കളായി പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now