
News Now
സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

ലഖ്നൗ: സ്റ്റാര് സ്പിന്നറും ശ്രീലങ്കന് താരവുമായി വാനിന്ദു ഹസരംഗയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ ജോര്ജ് ലിന്ഡിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര് ജയന്റ്സ്. ഐപിഎല്ലിലെ ഈ സീസണ് മുഴുവന് ഹസരംഗയ്ക്കു നഷ്ടമാകുമെന്നു എല്എസ്ജി സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പകരക്കാരനെ അവര് ടീമിലെത്തിച്ചത്. ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡിന്റെ എന്ഒസി സര്ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഹസരംഗയ്ക്കു തിരിച്ചടിയായത്.
ലെഗ് സ്പിന് ഓള് റൗണ്ടറാണ് ജോര്ജ് ലിന്ഡ്. ഇടം കൈയന് ബാറ്ററായ താരത്തെ ഒരു കോടി രൂപയ്ക്കാണ് എല്എസ്ജി സ്വന്തമാക്കിയത്. ഇതാദ്യമായാണ് ലിന്ഡ് ഐപിഎല് കളിക്കാനെത്തുന്നത്.
ടി20 ഫോര്മാറ്റില് വലിയ പരിചയ സമ്പത്തുള്ള താരമാണ് ജോര്ജ് ലിന്ഡ്. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലായി കളിച്ചിട്ടുള്ള താരത്തിനു 250ലേറെ മത്സരങ്ങള് കളിച്ച് പരിചയമുണ്ട്. എസ്എ ടി20യില് എംഐ കേപ്ടൗണ് താരമാണ്. അമേരിക്കയിലെ മേജര് ലീഗ് ക്രിക്കറ്റില് എംഐ ന്യൂയോര്ക്കിന്റേയും താരമാണ്.
ദക്ഷിണാഫ്രിക്കയ്ക്കായി 37 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. പ്രോട്ടീസിനായി 3 ടെസ്റ്റും 4 ഏകദിനങ്ങളും ലിന്ഡ് കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില് 403 റണ്സും 35 വിക്കറ്റുകളുമാണ് നേട്ടം.
ഹസരംഗ ഔട്ട്
ടി20 ലോകകപ്പിനിടെ പരിക്കേറ്റ് ഹസരംഗ വിശ്രമത്തിലായിരുന്നു. ശ്രീലങ്ക ക്രിക്കറ്റ് ബോര്ഡിന്റെ ഫിറ്റ്നസ് തെളിയിക്കാനുള്ള പരിശോധനയില് താരം എത്തിയില്ല. പരിക്കു മാറിയ താരങ്ങള് ഈ ടെസ്റ്റില് നിര്ബന്ധമായും പങ്കെടുത്തു ഫിറ്റ്നസ് തെളിയിച്ചാല് മാത്രമേ ഫ്രാഞ്ചൈസി ലീഗുകളിലടക്കം താരങ്ങള്ക്കു കളിക്കാന് സാധിക്കു. ഈയാഴ്ചയുടെ തുടക്കത്തിലായിരുന്നു താരത്തിന്റെ ഫിറ്റ്നസ് പരിശോധന. എന്നാല് താരം എത്താഞ്ഞതോടെയാണ് ലങ്കന് ബോര്ഡ് എന്ഒസി നിഷേധിച്ചത്.
ലേലത്തില് 2 കോടി രൂപയ്ക്കാണ് എല്എസ്ജി ഹസരംഗയെ എത്തിച്ചത്. താരം ഈ സീസണില് ഒരു മത്സരവും കളിക്കില്ലെന്നു ഉറപ്പായതോടെ ടീം പുതിയ താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 24, 48 മണിക്കൂറിനുള്ളില് പുതിയ താരത്തെ ടീമിലെത്തിക്കുമെന്നാണ് ടീം വ്യക്തമാക്കുന്നത്.
Summary
IPL 2026: Lucknow Super Giants have signed South Africa's spin-bowling all-rounder George Linde as his replacement
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




