മഴ ഭീഷണിയുള്ളതിനാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമല്ല. മഴ മൂലം ഓവര്‍ കുറയ്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ സങ്കീര്‍ണമാകും.

IPL Playoffs: Exact Score RCB Need In Case Of 5-Over, 10-Over Match vs CSK
മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങനSource by : എക്സ്
Last Updated :18 May 2024, 1:00 pm IST

News Now

ഐപിഎല്ലിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷ മഴ തകര്‍ക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. മഴ ഭീഷണിയുള്ളതിനാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമല്ല. മഴ മൂലം ഓവര്‍ കുറയ്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ സങ്കീര്‍ണമാകും.

മഴ തടസപ്പെടുത്തിയില്ലെങ്കില്‍ 18 റണ്‍സ് വ്യത്യാസത്തിലോ 200 റണ്‍സ് വിജയലക്ഷ്യമാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നില്‍ക്കെയോ തോല്‍പ്പിക്കാനായാല്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താം. മഴ പെയ്ത് മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. അതോടെ 15 പോയിന്റുമായി ചെന്നൈ പ്ലേഓഫില്‍ കയറും. മാനം തെളിഞ്ഞ് നില്‍ക്കുമെന്നും മത്സരം തടസമില്ലാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴ മൂലം കളി അഞ്ച് ഓവറാക്കിയാല്‍ ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 80 റണ്‍സ് എടുക്കണം. ചെന്നൈയെ അറുത്തിരണ്ട് റണ്‍സില്‍ പുറത്താക്കണം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ അഞ്ച് ഓവറില്‍ 80 റണ്‍സ് നേടിയാല്‍ ആര്‍സിബി 3.1 ഓവറില്‍ ലക്ഷ്യം കാണണം. ഓവറുകള്‍ വെട്ടിച്ചുരുക്കിയാല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങനെ;

സീസണ്‍ തുടക്കത്തില്‍ എട്ടില്‍ 7 മത്സരങ്ങളും തോറ്റു പുറത്താകലിന്റെ വക്കില്‍ നിന്ന ബാംഗ്ലൂര്‍, അവസാന 5 മത്സരങ്ങളിലും വിജയക്കുതിപ്പു നടത്തിയാണ് പ്ലേഓഫിന്റെ പടിവാതിലില്‍ എത്തിയത്. 13 മത്സരങ്ങളില്‍ നിന്ന് +.3 നെറ്റ് റണ്‍റേറ്റോടെ 12 പോയിന്റാണ് ബെംഗളൂരുവിന്റെ നേട്ടം.

നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈക്ക് 13 മത്സരങ്ങളില്‍ നിന്ന് 7 ജയത്തോടെ 14 പോയിന്റാണ് ഉള്ളത്. നെറ്റ് റണ്‍റേറ്റ് +.5. ഇന്ന് ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കുന്നതിനു പുറമേ, നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ചെന്നൈയ്ക്ക് അവസരമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates