ഐപിഎലില്‍ നിന്ന് പുറത്താകാനുള്ള കാരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പഠാന്റെ മറുപടി.

Irfan Pathan Thrown Out Of IPL Commentary Over Criticism Of  Star Player
ഇർഫാൻ പഠാൻ/ഫയൽ ചിത്രം
Last Updated :16 August 2025, 12:36 pm IST

News Now

മുംബൈ: 2025 ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍ താരം ഹര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് സംസാരിച്ചതാണ് ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പുറത്താകാന്‍ കാരണമായതെന്നാണ് പഠാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

'ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ചുള്ള എന്റെ വിമര്‍ശനാത്മക പരാമര്‍ശങ്ങളാകാം, ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് ഞാന്‍ പുറത്തുപോകാന്‍ കാരണം' പഠാന്‍ സൂചന നല്‍കി. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ പാണ്ഡ്യയ്ക്ക് ഈഗോ ഉണ്ടാക്കിയിരിക്കാം' പഠാന്‍ പറഞ്ഞു.

'താന്‍ കമന്ററിക്കിടെ ആരെക്കുറിച്ചും പക്ഷപാതപരമായി സംസാരിക്കാറില്ല. പ്രൊഫഷണലിസത്തില്‍ നിന്നാണ് തന്റെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെും പഠാന്‍ പറഞ്ഞു. '14 മത്സരങ്ങളില്‍ 7 മത്സരങ്ങളിലും ഞാന്‍ നിങ്ങളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍, ഞാന്‍ ഇപ്പോഴും സൗമ്യനാണ്. ഞങ്ങളുടെ ജോലി അതാണ്' ഐപിഎലില്‍ നിന്ന് പുറത്താകാനുള്ള കാരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പഠാന്റെ മറുപടി.

വിശകലനം എല്ലായ്‌പ്പോഴും ക്രിയാത്മകമായിരിക്കണം. വിദ്വേഷം പരത്തുന്നവ ആയിരിക്കില്ല. ഹര്‍ദിക് ഉള്‍പ്പെടെയുള്ള ബറോഡയിലെ കളിക്കാരെ താന്‍ പിന്തുണച്ചിരുന്നുവെന്നും പഠാന്‍ പറഞ്ഞു. തന്റെ പിന്നാലെ വന്ന ബറോഡ താരങ്ങളായ ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ താന്‍ സഹായിച്ചില്ലെന്ന് പറയാന്‍ കഴിയില്ല, സ്‌പോണ്‍സര്‍ഷിപ്പുകള്‍ നേടാനും അവര്‍ക്കുവേണ്ടി വാദിച്ചും താനും സഹോദരന്‍ യൂസഫും ഏറെ അഹായിച്ചുവെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Summary

Irfan Pathan Thrown Out Of IPL Commentary Over Criticism Of This Star Player

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates