ജോണ്‍ സീന വിരമിക്കുന്നു! ആരാധകരെ ഞെട്ടിച്ച് പ്രഖ്യാപനം

'ദി ലാസ്റ്റ് ടൈം ഈസ് നൗ'

John Cena retirement
ജോണ്‍ സീനഎക്സ്
Last Updated :7 July 2024, 12:07 pm IST
Edited by :renjith.k

ടൊറന്റോ: റെസ്ലിങ് (ഡബ്ല്യുഡബ്ല്യുഇ) ഇതിഹാസം ജോണ്‍ സീന റിങില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ആരാധകരെ ഞെട്ടിച്ചാണ് താരം ടൊറന്റോയില്‍ നടന്ന മണി ഇന്‍ ദി ബാങ്ക് പ്രീമിയം ലൈവ് പരിപാടിക്കിടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. റെസല്‍മാനിയ 41 റിങിലെ തന്റെ അവസാന സാന്നിധ്യമായിരിക്കുമെന്നു സീന വ്യക്തമാക്കി. പരിപാടിക്കിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി താരമെത്തുകയായിരുന്നു.

'ദി ലാസ്റ്റ് ടൈം ഈസ് നൗ' എന്നെഴുതിയ പുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് അമേരിക്കന്‍ താരം പരിപാടിയിലെത്തിയത്. 2025 ഡിസംബര്‍ വരെയായിരിക്കും താന്‍ പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഈ രാത്രിയില്‍ റിങില്‍ നിന്നുള്ള എന്റെ വിട വാങ്ങല്‍ ഞാന്‍ പ്രഖ്യാപിക്കുന്നു'- സീന വെളിപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

16 വട്ടം ലോക ചാമ്പ്യനായ താരമാണ് സീന. ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയ്മില്‍ വന്ന സീന 20 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിടാന്‍ ഒരുങ്ങുന്നത്. 2000ത്തില്‍ റെസ്ലിങ് താരമായി കരിയര്‍ ആരംഭിച്ച സീന 2002ലാണ് ഡബ്ല്യുഡബ്ല്യുഇ കമ്പനിയുമായി കരാറിലെത്തുന്നത്. റെസല്‍മാനിയ 40ലാണ് താരം അവസാനമായി റിങിലെത്തിയത്.

ഡബ്ല്യുഡബ്ല്യുഇ കിരീടം 13 തവണയാണ് സീന നേടിയിട്ടുള്ളത്. ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് മൂന്ന് തവണയും റോയല്‍ റംബിള്‍ രണ്ട് തവണയും താരം നേടി.

ചലച്ചിത്ര നടന്‍, റാപ്പ് സംഗീതജ്ഞന്‍ എന്നീ കരിയറുകളിലും താരം പയറ്റി. താരം ഒരു റാപ്പ് ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now