
കെയ്ന്‍ വില്യംസണ് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും തുടരുമെന്ന് താരം പറഞ്ഞു.
അടുത്ത ടി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കേയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്കോററാണ് 35 കാരനായ വില്യംസണ്. 33 ശരാശരിയില്‍ 2575 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 18 അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. 95 ആണ് ഉയര്‍ന്ന സ്കോര്‍.
WHAT TO READ NEXT

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്സ് ജയം തുടരുന്നു
2011ല്‍ ടി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങിയ വില്യംസണ് 75 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ന്യൂസിലന്‍ഡിനെ രണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലേക്കും (2016, 2022) ഒരു ഫൈനലിലേക്കും (2021) നയിച്ചു. 'വളരെക്കാലം ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. ആസ്വദിക്കുകയും ചെയ്തു, ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ വളരെ നന്ദിയുള്ളവനാണ്,' -വില്യംസണ് പറഞ്ഞു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Kane Williamson retires from T20Is; to continue playing ODIs and Tests
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



