
കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് ഇല്ല; അപേക്ഷ തള്ളി എഐഎഫ്എഫ്
ലൈസന്‍സ് ഇല്ലാത്ത പക്ഷം ടീമുകള്‍ക്ക് ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

ന്യൂഡല്‍ഹി : കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന് ഉള്‍പ്പെടെ 7 ടീമുകളുടെ ക്ലബ് ലൈസന്‍സ് അപേക്ഷ നിരസിച്ച് ദേശീയ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്). ക്ലബുകള്‍ നല്കിയ അപേക്ഷ പരിശോധിച്ച് പുറത്ത് വിട്ട ആദ്യഘട്ട ലിസ്റ്റാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.
ലിസ്റ്റില്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട ക്ലബുകള്‍ക്ക് തീരുമാനത്തിന്മേല് അപ്പീല്‍ നടത്താനും ഫെഡറേഷനില്‍ നിന്ന് സാവകാശം വാങ്ങാനും സമയം അനുവദിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത പക്ഷം ടീമുകള്‍ക്ക് ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, സ്പോര്‍ട്ടിങ് ഡല്‍ഹി, മൊഹമ്മദന്‍സ്, ഒഡീഷ എഫ്സി, ചെന്നൈയിന് എഫ്സി, ഇന്റര്‍ കാശി തുടങ്ങി ഏഴ് ക്ലബുകള്‍ക്കാണ് ലൈസന്‍സ് നിഷേധിക്കപ്പെട്ടത്. നോര്‍ത്തീസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്സി, ബംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, മുംബൈ സിറ്റി, ജംഷെഡ്പ്പൂര് എഫ്സി എന്നിവര്‍ക്ക് ലൈസന്‍സ് ലഭിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Club license applications of 7 teams including Kerala Blasters and Mohun Bagan rejected
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



