
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

കൊൽക്കത്ത: ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്തയിൽ നടന്ന പരിശീലന മത്സരത്തിൽ മിന്നും പ്രകടനവുമായി ഇന്ത്യൻ പേസർ നവ്ദീപ് സയ്നി. ന്യൂസിലൻഡ് താരം ഫിന് അല്ലെനെ ക്ലീൻ ബൗൾഡ് ആക്കുകയും മികച്ച രീതിയിൽ പന്തെറിയുകയും ചെയ്താണ് സയ്നി തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ സെയ്നിയെ ഒരു ടീമും വാങ്ങിയിരുന്നില്ല.
നിലവിൽ, സെയ്നി കൊൽക്കത്തയുടെ നെറ്റ് ബൗളറായി തുടരുകയാണ്. ഇത്തരത്തിലുള്ള പ്രകടനങ്ങൾ താരത്തിൽ നിന്നും ഇനിയും ഉണ്ടായാൽ ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയിലെ ഈഡന് ഗാര്ഡന്സില് കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗോൾഡൻ നൈറ്റ്സ് 20 ഓവറിൽ 199/8 നേടിയിരുന്നു. ഗോൾഡൻ നൈറ്റ്സിന്റെ നായകൻ റിങ്കു സിങ് (25 പന്തിൽ 40 റൺസ് ), ടിം സിംഫെര്ട് (45), സാർത്ഥക് രഞ്ജൻ (37), നായകൻ റിങ്കു സിങ് (25 പന്തിൽ 40) എന്നിവരുടെ പ്രകടനമാണ് ടീമിനെ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്.
200 റൺസ് ലക്ഷ്യം പിന്തുടർന്ന അജിന്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള പർപ്പിൾ നൈറ്റ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഫിന് അല്ലെൻ വെറും 10 പന്തിൽ 23 റൺസ് നേടി മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു സെയ്നിയുടെ പന്ത് മത്സരത്തിന്റെ ഗതി മാറ്റിയത്. ഓഫ്സൈഡിലേക്ക് മാറി സ്കൂപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുക ആയിരുന്നു. താരത്തിന്റെ ബാറ്റിൽ തട്ടി തിരിഞ്ഞ പന്ത് നേരിട്ട് സ്റ്റംപിലേക്ക് പതിച്ചു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
Finn Allen got out early but the trailer has been shown, the picture will be seen in the IPL match. pic.twitter.com/eYBvOwCHdO
— Ayushð (@AyushBandhe) March 20, 2026
എന്നാൽ, മത്സരം യുവതാരം അൻകൃഷ് രഘുവംശി സെഞ്ച്വറിയുടെ ബലത്തിൽ പർപ്പിൾ നൈറ്റ്സ് വിജയിച്ചിരുന്നു. 55 പന്തിൽ 103 റൺസ് നേടിയ താരം അവസാനം വരെ പുറത്താകാതെ നിന്നു. നാല് പന്ത് ബാക്കി നിൽക്കെയാണ് അജിന്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള പർപ്പിൾ നൈറ്റ്സ് ടീം ലക്ഷ്യം മറികടന്നത്.
Summary
KKR Nets Bowler Navdeep Saini Impresses with Beauty to Dismiss Finn Allen.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






