രാജസ്ഥാന്റെ കരുത്ത് കൂട്ടാന്‍ മലിംഗയും, ഫാസ്റ്റ് ബൗളിങ് കോച്ചായി നിയമിച്ചു
ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയെ ബൗളിങ് പരിശീലകനായി പ്രഖ്യാപിച്ച് രാജസ്ഥാന് റോയല്‍സ്
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയെ ബൗളിങ് പരിശീലകനായി പ്രഖ്യാപിച്ച് രാജസ്ഥാന് റോയല്‍സ്. മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ഘടകമായിരുന്ന താരമാണ് ഇപ്പോള്‍ രാജസ്ഥാന് റോയല്‍സിലേക്ക് എത്തുന്നത്.
122 കളിയില്‍ നിന്ന് 170 വിക്കറ്റ് വീഴ്ത്തിയ മലിംഗ ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ മുന്പില് നില്ക്കുന്ന ഫാസ്റ്റ് ബൗളറാണ്. മലിംഗയുടെ വരവ് രാജസ്ഥാന് റോയല്‍സിന്റെ ഊര്‍ജം കൂട്ടും. രാജസ്ഥാന്റെ ഫാസ്റ്റ് ബൗളിങ് കോച്ചാണ് മലിംഗ. ട്രെന്റ് ബോള്‍ട്ട്, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് മലിംഗ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക.
â Rajasthan Royals (@rajasthanroyals) March 11, 2022
Lasith Malinga. IPL. Pink. #RoyalsFamily | #TATAIPL2022 | @ninety9sl pic.twitter.com/p6lS3PtlI3
ഐപിഎല്‍ താര ലേലത്തിലൂടെ ശക്തമായ നിരയെ സൃഷ്ടിച്ചാണ് രാജസ്ഥാന് റോയല്‍സ് സീസണിനായി ഒരുങ്ങുന്നത്. ജോസ് ബട്ട്ലര്‍, യശസ്വി, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ രാജസ്ഥാന്റെ ടോപ് ഓര്‍ഡറില്‍ വരുന്നു. ഹെറ്റ്മയര്‍, ഡ്യുസന്‍ എന്നിവര്‍ക്കാണ് ഫിനിഷറുടെ ജോലി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം
