'പോരാട്ടം കനക്കുന്നു'; പന്തും ഗില്ലും നേർക്കുനേർ, മത്സരം ലഖ്‌നൗവിൽ

ഗുജറാത്തിന്റെ ബാറ്റിങ് നിരയിൽ ശുഭ്മാന്‍ ഗിൽ, സായ് സുദർശൻ, ജോസ് ബട്‌ലർ എന്നിവരാണ് ടീമിന്റെ പ്രധാന കരുത്ത്.

ipl 2026
LSG vs GT High-Stakes Clash as Both Teams Eye Winning Momentum.GT/x
Last Updated :12 April 2026, 11:15 am IST
Edited by :JOICE MON D L

ലഖ്‌നൗ: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ലഖ്‌നൗവിൽ 3.30 നാണ് മത്സരം ആരംഭിക്കുക. ഇതുവരെ 7 തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ നാല് തവണ ഗുജറാത്തും മൂന്ന് തവണ ലഖ്‌നൗവും ജയിച്ചു.

പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സ് മൂന്ന് മത്സരങ്ങളിൽ രണ്ട് ജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മറുവശത്ത് ഗുജറാത്ത് ടൈറ്റൻസ് മൂന്ന് മത്സരങ്ങളിൽ ഒരു ജയത്തോടെ ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഡൽഹിയെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഉള്ളത്.

ഗുജറാത്തിന്റെ ബാറ്റിങ് നിരയിൽ ശുഭ്മാന്‍ ഗിൽ, സായ് സുദർശൻ, ജോസ് ബട്‌ലർ എന്നിവരാണ് ടീമിന്റെ പ്രധാന കരുത്ത്. മികച്ച ഫോമിലുള്ള ഇവരെ കാത്തിരിക്കുന്നത് ലഖ്‌നൗവിന്റെ ശക്തമായ പേസ് ബൗളിങ് നിരയെ ആണ്. ഈ സീസണിൽ പവർപ്ലേ ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയാൻ ലഖ്‌നൗ ബൗളർമാർക്ക് കഴിഞ്ഞിരുന്നു.

അതേസമയം, ലഖ്‌നൗ പ്രധാനമായി നേരിടുന്ന പ്രശ്‌നം ബാറ്റിങ്ങിൽ സ്ഥിരത കണ്ടെത്താൻ കഴിയാത്തതാണ്. സ്റ്റാർ ബാറ്റർ നിക്കോളാസ് പൂരാന്‍ ഇത് വരെ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യക്തിഗത പ്രകടനത്തിൽ ആശ്രയിച്ചാണ് ടീം ഇപ്പോൾ മുന്നോട്ട് പോകുന്നത്.

News Now

Summary

LSG vs GT High-Stakes Clash as Both Teams Eye Winning Momentum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics