
News Now
'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
ആംസ്റ്റര്ഡാം: ഘാനയുടെ മുന് ചെല്സി, ന്യൂകാസില് താരം ക്രിസ്റ്റ്യന് അറ്റ്സുവിനെ തുര്ക്കി ഭൂകമ്പത്തില് കാണാതായെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം താരം ദുരന്തത്തില് മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. പിന്നാലെ പ്രിയ കൂട്ടുകാരന് ആദരമര്പ്പിച്ച് ഘാന താരം തന്നെയായ മുഹമ്മദ് കുഡുസ്. താരത്തിന്റെ പ്രവൃത്തി ഫുട്ബോള് ആരാധകരുടെ ഹൃദയം കീഴടക്കി.
അറ്റ്സുവിനൊപ്പം സഹ താരമായി ഘാനയില് കളിച്ച മുഹമ്മദ് കുഡുസ് താന് ടീമിനായി നേടിയ ആദ്യ ഫ്രീകിക്ക് ഗോളാണ് അറ്റ്സുവിന്റെ ആത്മാവിനായി സമര്പ്പിച്ചത്. അയാക്സിന് വേണ്ടിയാണ് താരം ഗോളടിച്ചത്. സ്പാര്ട്ട റോട്ടര്ഡാമിനെതിരെയാണ് കുഡുസിന്റെ കിടിലന് ഗോള്.
Kudus' first ever free kick for Ajax and he puts it perfectly in the top corner. He can virtually do nothing wrong at the moment.
â Marc Geschwind (@MarcGeschwind) February 19, 2023
What a goal and what a lovely tribute for his friend Christian Atsu who sadly passed away in the earthquake in Turkey.
pic.twitter.com/JgIOlrhwOe
ഗോള് നേടിയതിന് പിന്നാലെ മുട്ടുകുത്തി കൈകള് മേലേക്കുയര്ത്തി കുഡുസ് നാട്ടുകാരന് കൂടിയായ പ്രിയ താരത്തിന് ആദരമര്പ്പിച്ചു. ജേഴ്സിക്കുള്ളില് ധരിച്ച ബനിയനില് 'ആര്ഐപി അറ്റ്സു' എന്ന് എഴുതിയിരുന്നു.
അയാക്സിന് വേണ്ടി ആദ്യമായാണ് താരം ഫ്രീകിക്കിലൂടെ താരം വല ചലിപ്പിക്കുന്നത്. മത്സരത്തില് അയാക്സ് 4-0ത്തിന് വിജയം പിടിച്ചിരുന്നു. കളിയുടെ 88ാം മിനിറ്റില് ലഭിച്ച ഫ്രീകിക്കാണ് കുഡുസ് വലയിലേക്കിട്ടത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


