
'ഹര്‍ദിക് ഇല്ലാത്തതിനാല്‍ മുംബൈ ടീം ഫുള്‍ ഹാപ്പി മൂഡിൽ'
പഞ്ചാബിനെതിരായ മുന്‍ ചാംപ്യന്മാരുടെ പ്രകടനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

ധരംശാല: മുംബൈ ഇന്ത്യന്‍സ് നായകന് ഹര്‍ദിക് പാണ്ഡ്യക്കെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ലാത്തതിനാല്‍ മുംബൈ താരങ്ങളെല്ലാം സന്തോഷത്തിലാണെന്നു ശ്രീകാന്ത് പറയുന്നു. പഞ്ചാബ് കിങ്സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചതിനു പിന്നാലെയാണ് ശ്രീകാന്തിന്റെ പരാമര്‍ശം. തുടരെ രണ്ട് സിക്സുകള്‍ തൂക്കി തിലക് വര്‍മ മുംബൈയുടെ ജയം കുറിച്ചതിനു പിന്നാലെ മുംബൈ ഡഗൗട്ടില്‍ വന്‍ ആഘോഷമായിരുന്നു. മുന്‍ നായകന് രോഹിത് ശര്‍മയാണ് ആഘോഷങ്ങള്‍ക്ക് മുന്നില്‍ നിന്നത്.
തന്റെ യു ട്യൂബ് ചാനലിലൂടെയാണ് ഹര്‍ദികിന്റെ അഭാവത്തില്‍ ടീം അന്തരീക്ഷത്തില്‍ മാറ്റം വന്നത് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നത്. ഹര്‍ദിക് ഇല്ലാത്ത മുംബൈ ടീം കൂടുതല്‍ ഒത്തൊരുമയും ഊര്‍ജസ്വലതയും പ്രടിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. ഹര്‍ദിക്, സൂര്യകുമാര്‍ യദവ് എന്നിവരുടെ അഭാവത്തില്‍ പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ മികച്ച നീക്കം എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിശേഷിപ്പിച്ചത്.
'ഹര്‍ദിക് ഇല്ലാത്തപ്പോള്‍ ടീം കൂടുതല്‍ ഒത്തൊരുമയും സന്തോഷവും പ്രകടിപ്പിക്കുന്നു. ടീം മൂഡ് ലഘൂകരിക്കപ്പെട്ടു. എല്ലാവരും ഒരേ ലക്ഷ്യത്തിനായി പോരാടി.'
'ബുംറയെ നായകനാക്കിയത് വളരെ മികച്ച നീക്കമാണ്. ബുംറയുടെ ക്യാപ്റ്റന്‍സി ടീമിനു പുതിയ ഊര്‍ജം നല്കി. ബുംറ കളിയിലുടനീളം പുഞ്ചിരിയോടെ കാണപ്പെട്ടു. ഇത് ദീപക് ചഹര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് വലിയ ആത്മവിശ്വാസം നല്കി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ബൗളിങ് നിരയില്‍ വലിയ മാറ്റമുണ്ടാക്കി.'
WHAT TO READ NEXT

ഫോര്‍ത്ത് അംപയറെ തെറി വിളിച്ചു; പൊള്ളാര്‍ഡിന് പിഴ ശിക്ഷ
'സൂര്യകുമാര്‍ യാദവ് അടക്കം ഇല്ലാതിരുന്നിട്ടും യുവ താരങ്ങളായ തിലക് വര്‍മ, റിയാന്‍ റിക്കല്‍ടന്‍ എന്നിവര്‍ മികച്ച രീതിയില്‍ കളിച്ചു. ടീമിനു ജയിക്കാനുള്ള ആവേശവുമുണ്ടായിരുന്നു'- ശ്രീകാന്ത് വ്യക്തമാക്കി.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റ് വിജയമാണ് പഞ്ചാബ് കിങ്സിനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മുംബൈ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.5 ഓവറില്‍ 205 റണ്‍സ് അടിച്ച് ജയം തൊട്ടു.
മത്സരത്തില്‍ 201 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്കായി തിലക് വര്‍മ നിര്‍ണായക ബാറ്റിങുമായി കളം വാണു. താരം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ക്രീസിലെത്തിയവരില്‍ നമാന്‍ ധിര്‍ (9) ഒഴികെയുള്ളവര്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തതോടെയാണ് മുംബൈ ഒരു പന്ത് ശേഷിക്കെ ജയം സ്വന്തമാക്കിയത്.
തിലക് 33 പന്തില്‍ 6 വീതം സിക്സും ഫോറും സഹിതം 75 റണ്‍സെടുത്തു. രോഹിത് ശര്‍മ (25), റിയാന്‍ റിക്കല്‍ടന്‍ എന്നിവര്‍ ചേര്‍ന്നു മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. റിക്കല്‍ടനായിരുന്നു കത്തിക്കയറിയത്. താരം 4 വീതം സിക്സും ഫോറും സഹിതം 23 പന്തില്‍ 48 റണ്‍സ് വാരി.
WHAT TO READ NEXT

കളത്തിൽ ഇല്ല, ടീമിനൊപ്പവും! ഹർദിക് പാണ്ഡ്യ എവിടെ?
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kris Srikkanth said the Mumbai Indians looked lighter and more united without Hardik Pandya
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

