
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ദുബായ്: ഇംഗ്ലണ്ടിനെ ആദ്യ ഏകദിനത്തില് തകര്ത്തതിന് പിന്നാലെ ഏകദിന റാങ്കിങ്ങില് ഇന്ത്യയുടെ മുന്നേറ്റം. പാകിസ്ഥാനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങില് മൂന്നാം സ്ഥാനം പിടിച്ചു.
ആദ്യ ഏകദിനത്തില് തോറ്റെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് രണ്ടാം റാങ്കില്. ഒന്നാമത് ന്യൂസിലന്ഡും. 126 റേറ്റിങ് പോയിന്റോടെയാണ് കിവീസ് ഒന്നാം സ്ഥാനം പിടിക്കുന്നത്. 108 റേറ്റിങ് പോയിന്റ്സ് ആണ് ഇന്ത്യക്കുള്ളത്. പാകിസ്ഥാന് 106 പോയിന്റും.
ഏകദിനത്തിലെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്കോറാണ് ഓവലില് പിറന്നത്. ആറ് വിക്കറ്റോടെ ബുമ്ര നിറഞ്ഞപ്പോള് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര 110 റണ്സിന് തകര്ന്നടിഞ്ഞു. ഏകദിനത്തിലെ ഇന്ത്യന് ബൗളറുടെ ഏറ്റവും മികച്ച മൂന്നാമത്തെ ഫിഗറാണ് ബുമ്ര കെന്നിങ്ടണില് തന്റെ പേരില് കുറിച്ചത്.
19 റണ്സ് മാത്രം വഴങ്ങിയാണ് ബുമ്ര ആറ് വിക്കറ്റ് പിഴുതത്. സ്റ്റുവര്ട്ട് ബിന്നിയുടെ പേരിലെ 6-4, അനില് കുംബ്ലേയുടെ 6-12 എന്നീ ഫിഗറുകളാണ് ബുമ്രയ്ക്ക് മുന്പിലുള്ളത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി 150 ഏകദിന വിക്കറ്റ് എന്ന നേട്ടത്തിലേക്കും എത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

