
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര് 8 പോരാട്ടങ്ങള്ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഘട്ടത്തില് കണ്ട കളിയാകില്ല ഇനി. ജയം മാത്രമാണ് ടീമുകള്ക്കു മുന്നിലുള്ള ഏക ലക്ഷ്യം. ഇന്ന് ആദ്യ സൂപ്പര് 8 പോരാട്ടത്തില് ന്യൂസിലന്ഡ് പാകിസ്ഥാനുമായി ഏറ്റുമുട്ടും. വൈകീട്ട് 7.00 മുതല് കൊളംബോയിലാണ് പോരാട്ടം.
ഗ്രൂപ്പ് ഘട്ടത്തില് ജയവും തോല്വിയും അറിഞ്ഞാണ് ഇരു ടീമുകളും നേര്ക്കുനേര് വരുന്നത്. പാകിസ്ഥാനെ അപേക്ഷിച്ച് ന്യൂസിലന്ഡ് ഒത്തൊരുമ കൂടുതല് പ്രകടിപ്പിക്കുന്നത് അവര്ക്ക് മുന്തൂക്കം നല്കുന്നു. എന്നാല് പാകിസ്ഥാനെ എഴുതി തള്ളാന് കടുത്ത കിവി ആരാധകന് പോലും തയ്യാറാകില്ല. ഇന്ത്യയോടു അടിമുടി പരാജയപ്പെട്ടത് മാറ്റി നിര്ത്തിയാല് അവരും ശേഷിച്ച മത്സരങ്ങളില് മികച്ച പ്രകടനം നടത്തിയവരാണ്.
WHAT TO READ NEXT

58 പന്തില് 108 റണ്സ്, അതിവേഗം കളി തീര്ത്ത് ഓസീസ് മടങ്ങി!
പാകിസ്ഥാന്റെ കരുത്ത് അവരുടെ ഹെവി ബൗളിങ് യൂണിറ്റാണ്. പ്രത്യേകിച്ച് ശ്രീലങ്കന് സാഹചര്യത്തില് എന്നാല് ബാറ്റിങ് നിരയുടെ അസ്ഥിരത അവര്ക്ക് വലിയ പ്രശ്നം തന്നെയാണ്. ബാബര് അസമിനെ പോലെയൊരു താരത്തെ തഴയേണ്ടി വരുന്ന അവസ്ഥ തന്നെ അവരുടെ ബാറ്റിങ് ആശങ്കകളെ മുഴച്ചു കാണിക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തില് നിശബ്ദ മുന്നേറ്റമാണ് കിവികള് നടത്തിയത്. അവര് സത്യത്തില് വലിയ പരീക്ഷണങ്ങള് നേരിട്ടിട്ടില്ല ഇതുവരെ. അതിനാല് തന്നെ അവരുടെ മുഴുവന് കരുത്തും പാകിസ്ഥാനെതിരെ കണ്ടാല് അത്ഭുതപ്പെടേണ്ടതില്ല. താളം കണ്ടെത്തിയാല് അവരുടെ ബാറ്റിങ്, ബൗളിങ് എതിരാളിക്ക് ശക്തമായ വെല്ലുവിളി തീര്ക്കാന് പര്യാപ്തമായ സംഘമാണ്. ദൗര്ബല്യങ്ങളെ അതിവേഗം മറികടക്കാനുള്ള മികവും അവര് പ്രകടിപ്പിക്കുന്നുണ്ട്. അതിനാല് തന്നെ ഇന്നത്തെ പോരാട്ടം ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ച് മികച്ച പ്രകടനം കാണാനുള്ള അവസരം കൂടിയാണ്.
സൂപ്പര് 8 മത്സരക്രമം
ന്യൂസിലന്ഡ്- പാകിസ്ഥാന്, ഫെബ്രുവരി 21, വൈകീട്ട് 7.00 മുതല്
ശ്രീലങ്ക- ഇംഗ്ലണ്ട്, ഫെബ്രുവരി 22, വൈകീട്ട് 3.00 മുതല്
ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 22, വൈകീട്ട് 7.00 മുതല്
സിംബാബ്വെ- വെസ്റ്റ് ഇന്ഡീസ്, ഫെബ്രുവരി 23, വൈകീട്ട് 7.00 മുതല്
ഇംഗ്ലണ്ട്- പാകിസ്ഥാന്, ഫെബ്രുവരി 24, വൈകീട്ട് 7.00 മുതല്
ശ്രീലങ്ക- ന്യൂസിലന്ഡ്, ഫെബ്രുവരി 25, വൈകീട്ട് 7.00 മുതല്
വെസ്റ്റ് ഇന്ഡീസ്- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 26, വൈകീട്ട് 3.00 മുതല്
ഇന്ത്യ- സിംബാബ്വെ, ഫെബ്രുവരി 26, വൈകീട്ട് 7.00 മുതല്
ഇംഗ്ലണ്ട്- ന്യൂസിലന്ഡ്, ഫെബ്രുവരി 27, വൈകീട്ട് 7.00 മുതല്
ശ്രീലങ്ക- പാകിസ്ഥാന്, ഫെബ്രുവരി 28, വൈകീട്ട് 7.00 മുതല്
സിംബാബ്വെ- ദക്ഷിണാഫ്രിക്ക, മാര്ച്ച് 1, വൈകീട്ട് 3.00 മുതല്
ഇന്ത്യ- വെസ്റ്റ് ഇന്ഡീസ്, മാര്ച്ച് 1, വൈകീട്ട് 7.00 മുതല്
Summary
Pakistan vs New Zealand, T20 World Cup: Pakistan face New Zealand in a crucial T20 World Cup Super 8s match in Colombo
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




