സ്വര്‍ണം നിലനിര്‍ത്താന്‍ നീരജ് ചോപ്ര; ഇവര്‍ വെല്ലുവിളി

ചരിത്രമെഴുതിയാണ് നീരജ് ചോപ്ര 2020ലെ ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയത്

Who Can Challenge Neeraj Chopra​
നീരജ് ചോപ്രഎക്സ്
Last Updated :18 July 2024, 5:46 pm IST
Edited by :renjith.k

അത്‌ലറ്റിക്‌സ് വ്യക്തിഗത ഇനത്തില്‍ ആദ്യമായി ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരമായി നീരജ് ചോപ്ര മാറി. പാരിസ് ഒളിംപിക്‌സിനു ഇനി ദിവസങ്ങള്‍ മാത്രം. നീരജ് സുവര്‍ണ നേട്ടം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

1നീരജ് ചോപ്ര

നീരജ് ചോപ്ര

നീരജ് ചോപ്ര

എക്സ്

ടോക്യോ ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് സുവര്‍ണ നേട്ടത്തോടെ ചരിത്രത്തില്‍ തന്റെ പേര് എഴുതി വച്ചത്.

2യാക്കൂബ് വാദ്‌ലെഹ്

യാക്കൂബ് വാദ്‌ലെഹ്

യാക്കൂബ് വാദ്‌ലെഹ്

എക്സ്

ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെഹാണ് ടോക്യോ ഒളിംപിക്‌സില്‍ നീരജിനു പിന്നില്‍ രണ്ടാമത് ഫിനിഷ് ചെയ്തത്. 2020ലെ വെള്ളി സ്വര്‍ണമാക്കാനാണ് താരം ഒരുങ്ങുന്നത്. മികച്ച പ്രകടനം 90.88 മീറ്റര്‍. നീരജിനു പ്രധാന വെല്ലുവിളിയാണ് ചെക്ക് താരം.

3ജൂലിയന്‍ വെബെര്‍

ജൂലിയന്‍ വെബെര്‍

ജൂലിയന്‍ വെബെര്‍

എക്സ്

ജര്‍മന്‍ ജാവലിന്‍ താരമായ ജൂലിയന്‍ വെബര്‍ നിലവില്‍ ലോക മൂന്നാം നമ്പര്‍ താരമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ജര്‍മന്‍ ചാമ്പ്യന്‍ഷിപ്പില്‍ 88.72 മീറ്റര്‍ ജാവലിന്‍ പായിച്ചതാണ് സമീപ കാലത്തെ മികച്ച പ്രകടനം.

4അര്‍ഷാദ് നദീം

അര്‍ഷാദ് നദീം

അര്‍ഷാദ് നദീം

എക്സ്

നീരജിന്റെ കടുത്ത എതിരാളിയാണ് പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം. സമീപ കാലത്ത് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും അര്‍ഷാദ് നേടി.

5കിഷോര്‍ കുമാര്‍ ജെന

കിഷോര്‍ കുമാര്‍ ജെന

കിഷോര്‍ കുമാര്‍ ജെന

എക്സ്

നീരജിനൊപ്പം പരിശീലനമടക്കം ചെയ്ത സഹ താരമാണ് ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജെന. 87.5 മീറ്റര്‍ താണ്ടി ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയാണ് താരം നില്‍ക്കുന്നത്. കിഷോറും നീരജിനു വെല്ലുവിളി തീര്‍ക്കാന്‍ പര്യാപ്തനായ താരമാണ്.

6ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്

ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്

ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്

എക്സ്

ഗ്രനാഡയുടെ താരം. രണ്ട് തവണ ലോക (2019, 22) ചാമ്പ്യനായ താരമാണ് ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേട്ടം. നീരജിനു കടുത്ത വെല്ലുവിളിയായിരിക്കും ആന്‍ഡേഴ്‌സന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now