
ഏഷ്യകപ്പില് പെരുമാറ്റച്ചട്ട ലംഘനം, മാച്ച് റഫറിയെ പുറത്താക്കണം, പരാതി നല്കി പാക് ക്രിക്കറ്റ് ബോര്‍ഡ്
മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ ആന്‍ഡി പൈക്രോഫ്റ്റിയെ ഉടന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താക്കണമെന്നാണ് പിസിബി ആവശ്യപ്പെട്ടത്

ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). സിംബാബ് മുന്‍ താരമായിരുന്ന ആന്‍ഡി പൈക്രോഫ്റ്റിയായിരുന്നു മത്സരം നിയന്ത്രിച്ചത്.
മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ ആന്‍ഡി പൈക്രോഫ്റ്റിയെ ഉടന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താക്കണമെന്നാണ് പിസിബി ആവശ്യപ്പെട്ടത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) പരിധിയില്‍ വരുന്ന ടൂര്‍ണമെന്റിന് ഐസിസിയുമായി ബന്ധമില്ലെങ്കിലും പിസിബി മാച്ച് റഫറിക്കെതിരെ ഐസിസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
'ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും ലംഘിച്ചതിന് മാച്ച് റഫറിക്കെതിരെ പിസിബി ഐസിസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ നിന്ന് മാച്ച് റഫറിയെ ഉടന്‍ നീക്കമമെന്നും പിസിബി ആവശ്യപ്പെട്ടു.' പിസിബി മേധാവി മൊഹ്സിന്‍ നഖ്വി എക്സില്‍ കുറിച്ചു.
മത്സരത്തില്‍ ഇന്ത്യന്‍ കളിക്കാരുടെ പെരുമാറ്റം കളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിച്ച് പാകിസ്ഥാന് നേരത്തെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെയും സമീപിച്ചിരുന്നു. പാക് താരങ്ങള്‍ക്ക് ഹസ്തദാനം കൊടുക്കാത്ത ഇന്ത്യന്‍ കളിക്കാരുടെ പെരുമാറ്റത്തില്‍ പാക് ടീം മാനേജര്‍ നവീദ് ചീമ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.
ടോസ് സമയത്ത് മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റ് പാക് നായകനെ ഹസ്തദാനം നല്കുന്നതില് നിന്നും വിലക്കിയെന്നും പിസിബി ആരോപിച്ചു. പാക് നായകന് സല്‍മാനോട് സൂര്യകുമാര്‍ യാദവിന് ഹസ്താദനം നല്‍കരുതെന്ന് മാച്ച് റഫറി നിര്‍ദ്ദേശിച്ചതായും പിസിബി ആരോപിച്ചു.
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Summary
PCB demands removal of match referee Andy Pycroft from Asia Cup .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




