News Now
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് സഞ്ജു സാംസണിനെ നീക്കിയതിന് എതിരെ ശശി തരൂര് എംപി. സയിദ് മുഷ്താഖ് അലി ട്രോഫിയില് സഞ്ജുവിന്റെ ക്യാപ്റ്റന്സിക്ക് കീഴില് കേരളം മികവ് കാണിച്ചത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ വിമര്ശനം.
സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെ വിമര്ശിച്ചതിനൊപ്പം, ബേസില് തമ്പി, കെ എം ആസിഫ് എന്നിവരെ ടീമില് ഉള്പ്പെടുത്താതെ വിട്ടതിനേയും തരൂര് ചോദ്യം ചെയ്യുന്നു. ബാറ്റ്സ്മാന് റോഹന് പ്രേമിനെ ഒഴിവാക്കിയതും വിമര്ശനത്തിന് ഇടയാക്കുന്നു.
Stunned to see that Kerala has dropped @Im_SanjuSamson as captain despite his stellar performance in the MushtaqAli trophy. The team list has no room for Asif or BasilThampi, two of the best pacers in the state, nor the marvellous batsman RohanPrem. Pettiness is self destructive!
â Shashi Tharoor (@ShashiTharoor) February 8, 2021
സച്ചിന് ബേബിയാണ് വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്യാപ്റ്റന്. വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റനും. സയിദ് മുഷ്താഖ് അലി ട്രോഫിയില് സഞ്ജുവിന് കീഴില് കേരളം മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന് സാധിച്ചില്ല. കേരള ക്യാപ്റ്റനായതിന് പിന്നാലെ രാജസ്ഥാന് റോയല്സും സഞ്ജുവിന് ക്യാപ്റ്റന്സി നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





