തൊട്ടു പിന്നാലെ കളത്തിലെത്തിയ കൂപ്പര്‍ കോണോലിയും വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.14 പന്തിൽ 30 റൺസാണ് താരം അടിച്ചെടുത്തത്.

Punjab Kings
Punjab Kings Post 222/4 Against Rajasthan Royals as Prabhsimran and Marcus Shine with Explosive Fifties Source by : IPL 2026
Last Updated :28 April 2026, 9:30 pm IST

News Now

പഞ്ചാബ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മികച്ച സ്കോറുമായി പഞ്ചാബ് കിങ്‌സ്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222റൺസാണ് പഞ്ചാബ് നേടിയത്. വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങിന് അയക്കുക ആയിരുന്നു. ഓപ്പണർമാരായി കളത്തിലിറങ്ങിയ പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. പ്രഭ്സിമ്രാൻ സിങ് 44 പന്തിൽ 59 റൺസും പ്രിയാൻഷ് 11 പന്തിൽ 29 റൺസും നേടി. തൊട്ടു പിന്നാലെ കളത്തിലെത്തിയ കൂപ്പര്‍ കോണോലിയും വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.14 പന്തിൽ 30 റൺസാണ് താരം അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 27 പന്തിൽ നിന്ന് 30 റൺസ് നേടാൻ കഴിഞ്ഞുള്ളു. നാന്ദ്രെ ബർഗറിന്റെ പന്തിൽ ധ്രുവ് ജുറേലിന്റെ മികച്ച ക്യാച്ചിലൂടെയാണ് താരത്തെ പുറത്താക്കിയത്.ഒടുവിൽ അഞ്ചാം വിക്കറ്റിൽ ഒത്തുകൂടിയ മാര്‍ക്കസ് സ്റ്റോയിനിസും സൂര്യൻഷ് ഷെഡ്‌ഗെയും ചേർന്ന് രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ചു.

വെറും 22 പന്തിൽ മാര്‍ക്കസ് സ്റ്റോയിനസ് 62 റൺസാണ് അടിച്ചെടുത്തത്. രാജസ്ഥാന് വേണ്ടി യാഷ് രാജ് രണ്ട് വിക്കറ്റും ജോഫ്രാ ആർച്ചർ,നാന്ദ്രെ ബർഗർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Summary

Punjab Kings Post 222/4 Against Rajasthan Royals as Prabhsimran Singh and Marcus Stoinis Shine with Explosive Fifties.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics