149 റൺസുമായി അസ്ഹറുദ്ദീനും പത്തുറൺസുമായി ആദിത്യ സർവാട്ടെയുമാണ് ക്രീസിൽ

Kerala’s Azharuddeen hits first hundred in seven years to grind down Gujarat on Day 2
മുഹമ്മദ് അസ്ഹറുദ്ദീൻ
Last Updated :18 February 2025, 5:47 pm IST

News Now

അഹമ്മ​ദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റിന് 418 റൺസ് എന്ന നിലയിലാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍റെ സെഞ്ച്വറി കരുത്തിലാണ് കേരളം വമ്പൻ സ്കോർ നേടിയത്. 149 റൺസുമായി അസ്ഹറുദ്ദീനും പത്തുറൺസുമായി ആദിത്യ സർവാട്ടെയുമാണ് ക്രീസിൽ

175 പന്തുകളിൽ നിന്നായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ശതകം. സല്‍മാന്‍ നിസാര്‍ അര്‍ധ ശതകം നേടി. 202 പന്തുകള്‍ നേരിട്ട താരം 52 റണ്‍സിന് പുറത്തായി. അഹമ്മദ് ഇമ്രാന്‍ 66 പന്തില്‍ നിന്ന് 24 റണ്‍സ് നേടി അസ്ഹറൂദ്ദീന് മികച്ച പിന്തുണ നൽകി.

4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ കേരളത്തെ മിന്നും ബാറ്റിങ്ങുമായി മുന്നോട്ടു നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാം ദിനത്തില്‍ തുടക്കം തന്നെ പുറത്തായി. 195 പന്തുകള്‍ പ്രതിരോധിച്ച് സച്ചിന്‍ 69 റണ്‍സെടുത്തു.

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന എന്നിവര്‍ 30 വീതം റണ്‍സെടുത്തു പൊരുതി നിന്നു. മൂവരും ആദ്യ ദിനത്തില്‍ തന്നെ പുറത്തായിരുന്നു. വരുണ്‍ നായനാരാണ് (10) പുറത്തായ മറ്റൊരു കേരള താരം.

ഗുജറാത്തിനായി അസന്‍ നഗ്വാസ്വല്ല രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവി ബിഷ്ണോയ്, പ്രിയജിത് സിങ് ജഡേജ, വിശാല്‍ ജയസ്വാള്‍എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates