
ഹെറ്റ്മയറിന്റെ ഭാര്യയുടെ പ്രസവത്തെ കുറിച്ച് കമന്റ്; ഗാവസ്കറിന് എതിരെ വിമര്‍ശനം ശക്തം
രാജസ്ഥാന് റോയല്‍സ് ഫിനിഷര്‍ ഹെറ്റ്മയറിന് എതിരായ പരാമര്‍ശത്തില്‍ മുന്‍ താരം സുനില്‍ ഗാവസ്കറിന് എതിരെ വിമര്‍ശനം
മുംബൈ: രാജസ്ഥാന് റോയല്‍സ് ഫിനിഷര്‍ ഹെറ്റ്മയറിന് എതിരായ പരാമര്‍ശത്തില്‍ മുന്‍ താരം സുനില്‍ ഗാവസ്കറിന് എതിരെ വിമര്‍ശനം. കമന്ററി ബോക്സിലിരുന്ന് ഹെറ്റ്മയറിന്റെ ഭാര്യയെ ചൂണ്ടി ഗാവസ്കര്‍ നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കുന്നത്.
തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയതിന് ശേഷം മടങ്ങി എത്തിയതായിരുന്നു ഹെറ്റ്മയര്‍. ഹെറ്റ്മയറിന്റെ ഭാര്യയുടെ ഡെലിവറി കഴിഞ്ഞു, ഇനി ഹെറ്റ്മയര്‍ രാജസ്ഥാന് വേണ്ടി ഡെലിവര്‍ ചെയ്യുമോ എന്ന് നോക്കാം എന്നാണ് ഗാവസ്കര്‍ കമന്ററി ബോക്സിലിരുന്ന് പറഞ്ഞത്.
എന്നാല്‍ ആരാധകരില്‍ പലര്‍ക്കും ഗാവസ്കറിന്റെ ഈ പ്രയോഗം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. നിലവാരമില്ലാത്ത കമന്ററിയാണ് സുനില്‍ ഗാവസ്കറിന്റേത് എന്നുള്‍പ്പെടെയുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ നിന്ന് ഉയരുന്നത്.
കുഞ്ഞിന്റെ ജനനത്തിന് ശേഷം ടീമിലേക്ക് തിരികെ എത്തിയ ഹെറ്റ്മയറിന് ചെന്നൈക്കെതിരെ കാര്യമായൊന്നും ചെയ്യാനായില്ല. 7 പന്തില്‍ നിന്ന് 6 റണ്‍സ് എടുത്ത് താരം മടങ്ങി. സീസണില്‍ 12 കളിയില്‍ നിന്ന് 297 റണ്‍സ് ആണ് ഹെറ്റ്മയര്‍ സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 59.40. സ്ട്രൈക്ക്റേറ്റ് 163.
Sunil Gavaskar said, "Shimron Hetmyer's wife has delivered, will he deliver now for the Royals".
â Mufaddal Vohra (@mufaddal_vohra) May 20, 2022
Hotstar should introduce feature of turning to english commentary when harbhajan is in commentary box and back to hindi when sunil gavaskar is on english commentary!
â 71st When? (@Smarty22391464) May 13, 2022
Sunil Gavaskar is one of the worst and most shameless commentators around. He has no sense of reality and still living in the 80s making these crass jokes. He should be banned immediately. And please have a woman commentator in the booth so these old men can learn some respect. https://t.co/nEw7i92RPw
â Himansh (@HimanshSingla_) May 20, 2022
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം


