ഋഷഭ് പന്ത് ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകൻ! അടച്ചത് റെക്കോർഡ് തുക

അടച്ചത് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി തുക

Rishabh Pant Becomes Uttarakhands Highest Taxpayer
Rishabh Pantx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 ജൂലൈ 2026, 3:35 pm IST

ഡെറാഡൂൺ: ഐപിഎല്ലിലും ഇന്ത്യൻ ടീമിലും കാര്യമായി തിളങ്ങാൻ സാധിച്ചില്ലെങ്കിലും വരുമാനത്തിൽ റെക്കോർ‍‍ഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഉത്തരാഖണ്ഡിൽ ഏറ്റവും കൂടുതൽ ആദയ നികുതി അടച്ച വ്യക്തിയായി പന്ത് മാറി. ആദായ നികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായ നികുതി ചീഫ് കമ്മീഷണർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഏറ്റവും കൂടുതൽ ആദനയ നികുതി അടച്ച വ്യക്തി​ഗത നികുതി ദായകനെന്ന റെക്കോർഡ് പന്ത് സ്വന്തമാക്കിയത്. ആദയ നികുതി കണക്കുകൾ പ്രകാരം താരം 23.84 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദയ നികുതിയിനത്തിൽ മാത്രം നൽകിയത്.

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം തുക താരം ഇത്തവണ അടച്ചു. കഴിഞ്ഞ വർഷം 10.5 കോടി രൂപ മുൻകൂർ നികുതി അടച്ചാണ് പന്ത് സംസ്ഥാനത്തെ പട്ടികയിൽ ഒന്നാമതെത്തിയത്. ഇത്തവണ നികുതി തുക 23.84 കോടിയായി കുത്തനെ ഉയർന്നു. ബിസിസിഐ വാർഷിക കരാർ, ഐപിഎൽ പ്രതിഫലം, അന്താരാഷ്ട്ര മത്സര ഫീസ്, മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയാണ് പന്തിൻറെ പ്രധാന വരുമാന സ്രോതസുകൾ.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലുള്ള റൂർക്കിയിലാണ് റിഷഭ് പന്ത് ജനിച്ചത്. ക്രിക്കറ്റ് പരിശീലനത്തിൻറെ ഭാഗമായാണ് റിഷഭ് പന്ത് ഡൽഹിയിലേക്ക് മാറിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ പിന്നീട് മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിലെ അനിവാര്യ സാന്നിധ്യമായി റിഷഭ് പന്ത് വളർന്നു. കരിയറിൽ ഉന്നതിയിൽ നിൽക്കെയാണ് താരത്തിനു അപ്രതീക്ഷിതമായി കാർ അപകടത്തിൽപ്പെട്ട് ​ഗുരുതരായി പരിക്കേറ്റ്. പിന്നീട് ദീർഘ നാളുകൾക്കു ശേഷമാണ് കളത്തിലേക്ക് മടങ്ങിയെത്തിയത്.

ഐപിഎല്ലിലും ഇന്ത്യൻ ടീമിലും സമീപ കാലത്തെ മോശം ഫോം റിഷഭ് പന്തിന് തിരിച്ചടിയാണ്. ഐപിഎല്ലിലെ റെക്കോർഡ് ലേല തുകയായ 27 കോടി രൂപക്ക് ലഖ്നൗ സൂപ്പർ ജയ്ൻറ്സിലേക്ക് പോയ റിഷഭ് പന്ത് പ്രതിഫലം 15 കോടിയായി കുറച്ച് ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വരുന്ന സീസണിൽ താരം ഡൽ​ഹിക്കായി കളത്തിലെത്തും.

മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ഏകദിന, ടി20 ടീമുകളിൽ നിന്ന് പുറത്തായ റിഷഭ് പന്തിനു ക്യാപ്റ്റനെന്ന നിലയിൽ ലഖനൗവിനായും തിളങ്ങാനായില്ല. തുടർന്നാണ് ഇക്കഴിഞ്ഞ ഐപിഎൽ സീസൺ അവസാനിച്ചതിനു പിന്നാലെ പ്രതിഫലം വെട്ടിക്കുറച്ച് ഡൽഹിയിൽ തിരിച്ചെത്തിയത്. ഓഗസ്റ്റിൽ ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് റിഷഭ് പന്ത് ഇന്ത്യക്കായി ഇനി കളിക്കുക.

News Now

Summary

Rishabh Pant earns through multiple revenue streams, including his BCCI contract, IPL salary, match fees, and commercial endorsement deals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates