സൺറൈസേഴ്സ് ഹൈദ​രാബാദിനെതിരായ പോരിനിടെയാണ് നടകീയ സംഭവം

Rishabh Pant's Latest Failure, Sanjiv Goenka's Reaction Stuns Internet
​ഗാലറിയിൽ നിന്നു മടങ്ങുന്ന ​സഞ്ജീവ് ​ഗോയങ്കSource by : എക്സ്
Last Updated :19 May 2025, 11:16 pm IST

News Now

ലഖ്നൗ: ഇടവേളയ്ക്കു ശേഷം തുടങ്ങിയ ഐപില്ലിലെ നിർണായക പോരാട്ടത്തിലും ഋഷഭ് പന്തിന്റെ ബാറ്റിങ് പരാജയം കണ്ട് ദേഷ്യപ്പെട്ട് ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ​ഗോയങ്ക. പന്ത് പുറത്തായതിനു പിന്നാലെ ​ഗോയങ്ക ​ഗാലറിയിലെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ് തിരിഞ്ഞു നടക്കുന്നതിന്റെ വിഡിയോയും പുറത്തു വന്നു. അതേസമയം ​ഗോയങ്കയുടെ ഈ പ്രവൃത്തിയെ വിമർശിച്ചും ചിലർ രം​ഗത്തെത്തി.

നിർണായക പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് പന്ത് വെറും 7 റൺസെടുത്ത് മടങ്ങിയത്. ആറ് പന്തുകൾ നേരിട്ടാണ് താരം ശ്രീലങ്കൻ ബൗളർ ഇഷാൻ മലിം​ഗയ്ക്കു പിടി നൽകി മടങ്ങിയത്. പിന്നാലെയാണ് ​ഗോയങ്ക ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ് പോയത്. നേരത്തെയും പന്തുമായി ​ഗോയങ്ക തർക്കിച്ചിട്ടുണ്ട്. താരത്തിന്റെ മോശം പ്രകടനത്തിൽ ആരാധകരും അതൃപ്തരാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോർഡുമായി ഈ സീസണിൽ 27 കോടിയ്ക്കാണ് പന്ത് എൽഎസ്ജിയിൽ എത്തിയത്.

ഹൈദരാബാദിനെതിരെ പന്ത് പരാജയപ്പെട്ടെങ്കിലും ഓപ്പണർമാരായ എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ എന്നിവരുടെ മികവിൽ എൽഎസ്ജി മികച്ച സ്കോർ പടുത്തുയർത്തി. 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് അവർ നേടിയത്. പ്ലേ ഓഫിലെത്താൻ ലഖ്നൗവിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമാണ്.