
എഡ്ജ് ചെയ്ത് പൊങ്ങിയ പന്ത് തേടി മുന്‍പോട്ട് ഓടി റിഷഭ് പന്ത്; പന്ത് പോയത് പിന്നിലേക്ക്, പിഴവില്‍ ട്രോള്‍ മഴ
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിന് ഇടയിലെ റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്
ചെന്നൈ: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിന് ഇടയിലെ റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. ടെസ്റ്റിന്റെ രണ്ടാം ദിനം അശ്വിന്റെ ഫുള്‍ ടോസ് ഡെലിവറി പോപ്പ് നേരിട്ടപ്പോഴാണ് സംഭവം.
പോപ്പിന്റെ ടൈമിങ് തെറ്റിയതോടെ പന്ത് മുകളിലേക്ക് ഉയര്‍ന്നു. ഈ സമയം റിഷഭ് പന്ത് കരുതിയത് പന്ത് നേരെ മുകളിലേക്ക് ഉയര്‍ന്ന് വിക്കറ്റിന് മുന്‍പിലേക്കായി വീഴുമെന്നാണ്. ഇങ്ങനെ ചിന്തിച്ച് വിക്കറ്റിന് മുന്‍പിലേക്ക് പന്ത് എത്തി ക്യാച്ച് എടുക്കാന്‍ പാകത്തില്‍ നോക്കി...
എന്നാല്‍ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ആ സമയം പന്ത് പോയിരുന്നു. സ്ലിപ്പില്‍ നിന്നിരുന്ന രോഹിത് ശര്‍മ പിന്നിലേക്ക് പന്തെടുക്കാനായി ഓടി. ഫീല്‍ഡിലുള്ള ഇന്ത്യന്‍ താരങ്ങളേയും ആരാധകരേയും പന്തിന്റെ അബദ്ധം ചിരിപ്പിച്ചു. ഞാന്‍ പന്ത് കണ്ടില്ലെന്നാണ് ഈ സമയം റിഷഭ് പന്ത് പറയുന്നുണ്ടായത്.
ye rishabh pant kya kar raha tha idharpic.twitter.com/AEG8ykDIrc
â prateek. (@iKryptonian_) February 6, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്


