നാണംകെട്ട തോല്‍വി, രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക, പ്രതിഷേധിച്ച് ആരാധകര്‍,വിഡിയോ

ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു

Sanjiv-goenkas-animated-chat-with-kl-rahul-viral-watch
നാണംകെട്ട തോല്‍വി, രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക, പ്രതിഷേധിച്ച് ആരാധകര്‍,വിഡിയോ Source by : എക്‌സ്
Last Updated :9 May 2024, 12:54 pm IST

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിനെ ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന വിഡിയോ വൈറല്‍. മത്സരശേഷം സ്റ്റേഡിയത്തില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പരസ്യമായാണ് ഗോയങ്ക രാഹുലിനോടും കോച്ച് ജസ്റ്റിന്‍ ലാംഗറോടും അതൃപ്തി അറിയിക്കുന്നത്.

ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിച്ചതില്‍ ആരാധകരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോയങ്കക്ക് മുമ്പില്‍ രാഹുല്‍ നില്‍ക്കുന്നത് കണ്ടാല്‍ അപ്രൈസല്‍ ചര്‍ച്ചക്ക് ഇരിക്കുന്ന കോര്‍പറേറ്റ് ജീവനക്കാരനെ പോലെയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാഹുല്‍ ലഖ്‌നൗ വിട്ട് പോകണമെന്നും ആരാധകര്‍ പറഞ്ഞു.

ലഖ്‌നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അവിശ്വസനീയമായിരുന്നു അവരുടെ പ്രകടനമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now