സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ വിഡിയോ കോള്‍; അന്ന് പറഞ്ഞത് ആവര്‍ത്തിച്ച് ചാരു, ഏറ്റെടുത്ത് ആരാധകര്‍

Sanju samson's wife Charulatha's post shared after Samson's impressive 97 off 50 balls secured India's victory
സഞ്ജു
Last Updated :2 March 2026, 5:33 pm IST

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച സൂപ്പര്‍ ഇന്നിങ്‌സിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചുള്ള പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം ഇപ്പോള്‍ താരത്തിന്റെ ഭാര്യ ചാരുലതയുടെ പോസ്റ്റും ചര്‍ച്ചയാകുകയാണ്.

മത്സരശേഷം ചാരുലതയുമായി സഞ്ജു വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് ചാരുലത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തത്.

ചാരുലത മുന്‍പ് പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് പുതിയ പോസ്റ്റും ചര്‍ച്ചയായത്. ആ പോസ്റ്റിലെ അതേ വരികള്‍ തന്നെയാണ് ചാരു പുതിയ പോസ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ വ്യത്യസ്ത സാഹചര്യത്തിലും അര്‍ഥത്തിലുമാണെന്നു മാത്രം. ഫെബ്രുവരി 2ന്, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന സമയത്താണ് ആദ്യ പോസ്റ്റ്. 'എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുമ്പോള്‍.. വെറുതെ തലകുനിക്കുക, ജീവിതം അതിന്റെ വഴിക്ക് വിടുക! കാരണം ചില സമയങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം സഹിതം ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ഞായറാഴ്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിന്റെ ഇന്നിങ്‌സിലെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ചാരുലത എഴുതിയത് ഇങ്ങനെ: ''ചില നിമിഷങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, വിശദീകരിക്കപ്പെടേണ്ടവയല്ല.'' ''ഈ മനുഷ്യനെ എന്റേതെന്ന് വിളിക്കാന്‍ സാധിച്ചതില്‍ അനുഗൃഹീതയാണ്, എന്നും കടപ്പെട്ടിരിക്കുന്നു.'' ചാരു കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന് പിന്നാലെ ചാരുലതയെ അഭിനന്ദിച്ചും പുകഴ്ത്തിയും ഒട്ടേറെ കമന്റുകളും വന്നു. ചിലര്‍ ചാരുലതയെ 'ഏറ്റവും ഭാഗ്യവതിയായ ഭാര്യ' എന്നു വിശേഷിപ്പിച്ചു. മറ്റു ചിലര്‍ സഞ്ജു സാംസണിന്റെ ജീവിതത്തിലെ 'നിത്യത' എന്ന് വിശേഷിപ്പിച്ചു.

News Now

Summary

Sanju samson's wife Charulatha's post shared after Samson's impressive 97 off 50 balls secured India's victory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates