പരിശീലക സ്ഥാനത്തേക്ക് സതീവന്‍ ബാലന്‍ അടക്കം അഞ്ചുപേരെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പരിഗണിച്ചിരുന്നത്

സതീവന്‍ ബാലന്‍/ ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 9:24 am IST

News Now

തിരുവനന്തപുരം: സന്തോഷ് ട്രോഫി കേരള ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. 2018 ല്‍ ചാമ്പ്യന്മാരായ കേരള ടീമിന്‍രെ പരിശീലകനായിരുന്നു സതീവന്‍ ബാലന്‍. പി കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍. 

കേരള ടീം പരിശീലക സ്ഥാനത്തേക്ക് സതീവന്‍ ബാലന്‍ അടക്കം അഞ്ചുപേരെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പരിഗണിച്ചിരുന്നത്. 
കേരളത്തിന്റെ മുന്‍ കോച്ച് ബിനോ ജോര്‍ജ്, കേരള ബ്ലാസ്റ്റേഴ്സ് അസി. കോച്ച് ടി ജി പുരുഷോത്തമന്‍, മുന്‍ കര്‍ണാടക കോച്ച് ബിബി തോമസ്, ശ്രീനിധി ഡെക്കാന്‍ എഫ് സി കോച്ച് ഷഫീഖ് ഹസ്സന്‍ എന്നിവരെയാണ് പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നത്. 

സന്തോഷ് ട്രോഫിയിൽ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, അരുണാചൽപ്രദേശ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളം പ്രാഥമികറൗണ്ടിൽ കളിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates