
ഐപിഎല്ലിനു ദിവസങ്ങള്‍ മാത്രം; ശ്രേയസ് അയ്യരുടെ പങ്കാളിത്തവും സംശയത്തില്‍, കൊല്‍ക്കത്തയ്ക്ക് നഷ്ടം
ഈ മാസം 22 മുതലാണ് പുതിയ ഐപിഎല്‍ സീസണിനു തുടക്കമാകുന്നത്

കൊല്‍ക്കത്ത: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു കനത്ത തിരിച്ചടി. ശ്രേയസ് അയ്യരുടെ ഐപിഎല്‍ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. താരത്തിനു വീണ്ടും നടുവേദനയുടെ പ്രശ്നങ്ങള്‍ അലട്ടുന്നതാണ് വിനയായി മാറുന്നത്.
ദേശീയ ടീമില്‍ നിന്നു നടുവേദനയെ തുടര്‍ന്നു വിട്ടുനിന്ന ശ്രേയസിനു പരിക്കില്ലെന്ന റിപ്പോര്‍ട്ട് ദേശീയ ക്രിക്കറ്റ് അക്കാദമി നല്‍കിയിരുന്നു. പിന്നാലെ താരത്തിനോടു ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. ആദ്യ നിരസിച്ചെങ്കിലും പിന്നീട് രഞ്ജിയില്‍ മുംബൈക്കായി കളിക്കാനിറങ്ങി. ഫൈനലില്‍ രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സെടുത്ത് താരം ഫോം വീണ്ടെടുക്കുകയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ വീണ്ടും താരത്തിനു നടു വേദനയുടെ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരം ബാറ്റ് ചെയ്തെങ്കിലും പിന്നീട് ഫീല്‍ഡിങിനു ഇറങ്ങിയില്ല.
ഈ മാസം 22 മുതലാണ് പുതിയ ഐപിഎല്‍ സീസണിനു തുടക്കമാകുന്നത്. കൊല്‍ക്കത്തയുടെ ആദ്യ പോരാട്ടം 23നാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് അവരുടെ ആദ്യ പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

Related News


ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; രണ്ട് എംഎല്‍എമാരുടെ സീറ്റ് പിടിച്ചെടുത്തു

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

