
'ചിലപ്പോള്‍ ഇത് അഭിനയമാകാം'; കമന്റേറ്റര്‍ക്ക് റിസ് വാന്റെ മറുപടി- വീഡിയോ
ലോകകപ്പില്‍ ശ്രീലങ്ക മുന്നോട്ടുവെച്ച കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് മിന്നുന്ന വിജയമാണ് പാകിസ്ഥാന് നേടിയത്

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്ക മുന്നോട്ടുവെച്ച കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് മിന്നുന്ന വിജയമാണ് പാകിസ്ഥാന് നേടിയത്. ലങ്ക ഉയര്‍ത്തിയ 344 റണ്‍സ് നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പാകിസ്ഥാന് മറികടന്നത്. ഏകദിന ലോകകപ്പില്‍ പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡാണ് വിജയത്തിലൂടെ പാകിസ്ഥാന് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ നാലു സെഞ്ച്വറികള്‍ പിറന്ന ആദ്യ മത്സരം കൂടിയാണിത്.
അബ്ദുള്ള ഷഫീഖ് - മുഹമ്മദ് റിസ് വാന്‍ കൂട്ടുകെട്ടിന്റെ വീരോചിത പോരാട്ടമാണ് പാകിസ്ഥാന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഷഫീഖ് 113 റണ്‍സെടുത്തു. ഷഫീഖ് പുറത്തായ ശേഷവും പേശിവലിവിന്റെ വേദനകളെയും അതിജീവിച്ച് പൊരുതിയ മുഹമ്മദ് റിസ് വാന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയിപ്പിച്ചാണ് മടങ്ങിയത്. റിസ് വാന്‍ 131 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 121 പന്തില്‍ മൂന്ന് സിക്സും എട്ടു ഫോറും അടങ്ങുന്നതാണ് റിസ് വാന്റെ ഇന്നിങ്സ്.
37-ാമത്തെ ഓവറില്‍ ലോങ് ഓഫിന് മുകളിലൂടെ സിക്സര്‍ പറത്തിയ ശേഷമാണ് റിസ് വാന്‍ പേശിവലിവ് അനുഭവപ്പെട്ടത്. സിക്സ് അടിച്ചതിന് പിന്നാലെ റിസ് വാന്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. കമന്ററി ബോക്സില്‍ ചിരി അമര്‍ത്താന്‍ കഷ്ടപ്പെട്ട കമന്റേറ്റര്‍ സൈമണ്‍ ഡൗള്‍, റിസ് വാന്‍ നിശ്ചയമായും സിനിമയില്‍ അവസരം ലഭിക്കുമെന്നാണ് പറഞ്ഞത്. മത്സര ശേഷം പേശിവലിവിനെ കുറിച്ച് റിസ് വാനോട് സൈമണ്‍ ഡൗള്‍ തന്നെ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും ചിരി പടര്‍ത്തി. ചിരിച്ച് കൊണ്ടാണ് റിസ് വാന്‍ ഇതിന് മറുപടി നല്‍കിയത്. 'ചിലപ്പോള്‍ ഇത് പേശിവലിവാകാം, ചിലപ്പോള്‍ ഇത് അഭിനയവുമാകാം'- ഇതായിരുന്നു താരത്തിന്റെ ചിരിച്ച് കൊണ്ടുള്ള പ്രതികരണം.
Haha sometimes cramp sometimes acting ..
â Cric247 (@ArafRayees) October 10, 2023
Some likes for funny rizwan.#SLvsPAK pic.twitter.com/9ajiuglObL
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



