കൊല്‍ക്കത്തയിലെ വുഡ്‌ലന്‍ഡ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്

സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കോവിഡ്. ഡിസംബര്‍ 27ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ഫലം പോസിറ്റീവായത്. 

രോഗലക്ഷണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്‌ലന്‍ഡ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ആരോഗ്യനില തൃപ്തികരം

കോവിഡ് പോസിറ്റീവായ ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ വര്‍ഷം ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

വീട്ടില്‍ വ്യായാമം ചെയ്യുന്നതിന് ഇടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിന് ശേഷം ഗാംഗുലി ആശുപത്രി വിട്ടു. കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.