ജാന്‍സന് വിശ്രമം, ബ്രീസ്‌കെ പുതുമുഖം; ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര അടുത്ത മാസം

 Breetzke maiden Test call
ദക്ഷിണാഫ്രിക്ക ടീംSource by : എക്സ്
Last Updated :8 July 2024, 2:50 pm IST

ജൊഹന്നാസ്ബര്‍ഗ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമില്‍ നിന്നു ടി20 ലോകകപ്പ് കളിച്ച മാര്‍ക്കോ ജാന്‍സനെ ഒഴിവാക്കി. താരത്തിനു വിശ്രമം അനുവദിച്ചു.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെതിരെ കളിക്കുന്നത്. അടുത്ത മാസമാണ് പരമ്പര.

മാത്യു ബ്രീസ്‌കെയ്ക്ക് ദേശീയ ടീമിലേക്ക് കന്നി വിളിയെത്തി. ഇന്ത്യ എ ടീമിനെതിരായ ചതുര്‍ദിന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെ നയിച്ചത് ബ്രീസ്‌കെയായിരുന്നു. ഡൊമസ്റ്റിക്ക് സീസണിലും താരം മിന്നും ഫോമിലാണ് കളിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

27കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റ്യാന്‍ റിക്കല്‍ടനെ തിരികെ വിളിച്ചു. പേസര്‍മാരായ ഡാന്‍ പാറ്റേഴ്‌സന്‍, നാന്ദ്രെ ബര്‍ഗര്‍ എന്നിവരും ടീമിലുണ്ട്. ടെംബ ബവുമയാണ് ക്യാപ്റ്റന്‍.

ദക്ഷിണാഫ്രിക്ക ടീം: ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബഡിങ്ഹാം, മാത്യു ബ്രീസ്‌കെ, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്‌സി, ടോണി ഡെ സോര്‍സി, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുന്‍ഗി എന്‍ഗിഡി, ഡാന്‍ പാറ്റേഴ്‌സന്‍, ഡാന്‍ പിഡെറ്റ്, കഗിസോ റബാഡ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റ്യാന്‍ റിക്കല്‍ടന്‍, കെയ്ല്‍ വെരെയ്ന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now