
IPL 2025- ഹെഡിന്റെ തകര്‍പ്പനടി, 21 പന്തില്‍ 50; അതിവേഗം തുടങ്ങി സണ്‍റൈസേഴ്സ്
സഞ്ജു സാംസണ് രാജസ്ഥാനിലും സച്ചിന് ബേബി ഹൈദരാബാദിലും ഇംപാക്ട് താരങ്ങള്‍Mar 23, 2025 04:29 pm

ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ്. 21 പന്തില്‍ 50 ല്‍ എത്തിയ ഹെഡിന്റെ കരുത്തില്‍ ഹൈദരാബാദ് 10 ഓവറിനുള്ളില്‍ തന്നെ 100 കടന്നു കുതിച്ചു.
31 പന്തില്‍ 9 ഫോറും 3 സിക്സും സഹിതം താരം 67 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. ടോസ് നേടി രാജസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ 11 പന്തില്‍ 24 റണ്‍സുമായി മടങ്ങി. പിന്നീടാണ് ഹെഡ് കടിഞ്ഞാണേന്തിയത്.
നാല് വര്‍ഷത്തിനു ശേഷം രാജസ്ഥാന് ജേഴ്സിയില്‍ വീണുമിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ക്ക് തിരിച്ചു വരവ് കയ്പ്പേറിയതായി. ഒറ്റ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ 23 റണ്‍സ് വഴങ്ങി.
മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇംപാക്ട് പ്ലയറാണ്. ഹൈദരാബാദ് നിരയിലെ മലയാളി ബാറ്റര്‍ സച്ചിന് ബേബിയും ഇംപാക്ട് പ്ലയറാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും


