
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

കൊളംബോ: സണ്‍റൈസേഴ്സ് ഹൈദരാബാദിനു കനത്ത നഷ്ടം. ശ്രീലങ്കന്‍ പ്രീമിയര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക ഐപിഎല്ലിലെ ഒരു മത്സരവും കളിക്കില്ല. താരത്തിന്റെ പരിക്ക് ഭേദമാകത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇടതു കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു താരം വിശ്രമത്തിലാണ്.
നേരത്തെ ഐപിഎല്ലിലെ ആദ്യത്തെ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായിരുന്നു. സീസണ് പകുതിയോടെ താരം ടീമില്‍ ചേരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്ക് പൂര്‍ണമായി മാറാന്‍ ഇനിയും സമയമെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ഈ സീസണില്‍ കളിക്കാനില്ലെന്ന താരത്തിന്റെ തീരുമാനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ നിന്നു ഇത്തവണത്തെ മിനി ലേലത്തിലാണ് താരം സണ്‍റൈസേഴ്സിലെത്തിയത്. ഒന്നര കോടിക്കാണ് ലങ്കന്‍ താരത്തെ എസ്ആര്‍എച്ച് ടീമിലെത്തിച്ചത്. താരത്തിന്റെ ഓള്‍റൗണ്ട് മികവും ടീമിനു കരുത്താകുമെന്ന പ്രതീക്ഷയിലായിരുന്നു ഹൈദരാബാദ്. ആ പ്രതീക്ഷയാണ് ഇല്ലാതായത്.
സീസണില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോടു 4 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ഹൈദരാബാദ് തുടങ്ങിയത്. രണ്ടാം പോരില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ നിലംപരിശാക്കി. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് സ്ഥാപിച്ചാണ് കമ്മിന്‍സും സംഘവും കത്തിക്കയറിയത്. തകര്‍പ്പന്‍ ജയവുമായി അവര്‍ ട്രാക്കിലാവുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കണ്ണാറ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ചങ്ങാലിക്കോടൻ ടിഷ്യുകൾച്ചർ വാഴകൾ ചതിച്ചു: 81-കാരനായ കർഷകന് പതിനായിരങ്ങളുടെ നഷ്ടം

'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്പ്പനങ്ങള് നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര് ചന്ദ്രശേഖരന്


