ഏപ്രില്‍ 28ന് റയോള മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് അത് തള്ളി രൂക്ഷമായി പ്രതികരിച്ചാണ് റയോള എത്തിയത്

മിനോ റയോള/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 9:01 am IST

News Now


ടൂറിൻ: ഇറ്റാലിയൻ ഫുട്‌ബോൾ ഏജന്റ് മിനോ റയോള അന്തരിച്ചു. അസുഖ ബാധയെ തുടർന്നാണ് യൂറോപ്പിലെ നിരവധി മുൻനിര താരങ്ങളുടെ ഏജന്റായ റയോളയുടെ മരണം എന്നാണ് റിപ്പോർട്ടുകൾ. 

സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹീമോവിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ, ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ താരം എർലിങ് ഹാളണ്ട്, പിഎസ്.ജിയുടെ ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി, ഗോൾ കീപ്പർ ജിയാൻലൂജി ഡോണരുമ എന്നീ കളിക്കാരുടെ ഏജന്റാണ് റയോള.

ഏപ്രില്‍ 28ന് റയോള മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് അത് തള്ളി രൂക്ഷമായി പ്രതികരിച്ചാണ് റയോള എത്തിയത്. പക്ഷേ ദിവസങ്ങള്‍ പിന്നിടും മുന്‍പ് തന്നെ റയോള മരണത്തിന് കീഴടങ്ങി. 

കളിക്കാരനും ഫുട്‌ബോൾ അഡ്മിനിസ്‌ട്രേറ്റരുമായ റയോള പിന്നീട് ഫുട്‌ബോൾ ലോകത്തെ പ്രധാന സാന്നിധ്യമായി. പിന്നീട് സ്‌പോട്‌സ് പ്രമോഷന് വേണ്ടി ജോലിയാരംഭിച്ച റയോള സ്‌പോട്‌സ് ഏജന്റ് കമ്പനിക്കും തുടക്കം കുറിച്ചു. ഇവിടെ നിന്നായിരുന്നു യൂറോപ്പിലെ പ്രധാന ഏജന്റായി മാറിയ റയോളയുടെ വളർച്ച.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates