
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

മുംബൈ: തുടരെ 7 ഐപിഎല് സീസണുകളില് 15ന് മുകളില് വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ബുമ്ര. ഐപിഎല്ലില് ഈ നേട്ടം തൊടുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് ബുമ്ര. മറ്റൊരു ഇന്ത്യന് താരത്തിനും ഇതുവരെ തൊടാന് സാധിച്ചിട്ടില്ലാത്ത നേട്ടമാണ് ഇത്.
മലിംഗയാണ് ബുമ്രയ്ക്ക് മുന്പ് ഈ തകര്പ്പന് നേട്ടത്തിലേക്ക് എത്തിയ മറ്റൊരു താരം. മുംബൈ ഇന്ത്യന്സിന് വേണ്ടിയുള്ള വിക്കറ്റ് വേട്ടയില് ഹര്ഭജന് സിങ്ങിനെ മറികടന്ന് ബുമ്ര രണ്ടാം സ്ഥാനത്തേക്കും എത്തി. വിക്കറ്റ് വേട്ടയിലും മലിംഗയാണ് ബുമ്രയ്ക്ക് മുന്പില് നില്ക്കുന്നത്.
195 വിക്കറ്റാണ് മുംബൈക്ക് വേണ്ടി മലിംഗ വീഴ്ത്തിയത്. 148 വിക്കറ്റ് ആണ് ബുമ്രയുടെ അക്കൗണ്ടിലുള്ളത്. ഹര്ഭജന് വീഴ്ത്തിയത് 147 വിക്കറ്റും. സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില് ബുമ്രയായിരുന്നു കളിയിലെ താരം. മൂന്ന് വിക്കറ്റാണ് ബുമ്ര പിഴുതത്.
മിച്ചല് മാര്ഷ്, പൃഥ്വി ഷാ, പവല് എന്നിവരെയാണ് ബുമ്ര മടക്കിയത്. ഇതില് പൃഥ്വി ഷാ, പവല് എന്നിവരെ മടക്കാന് വന്ന ബുമ്രയുടെ ഡെലിവറി ഏറെ കയ്യടി നേടി. യോര്ക്കറിലൂടെയാണ് പവലിനെ മടക്കിയത്. സീസണില് 14 കളിയില് നിന്ന് 15 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. മികച്ച ഫിഗര് 5-10.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

