സംഭവം ഇന്റര്‍ മയാമി- ഒര്‍ലാന്‍ഡോ സിറ്റി മത്സരത്തിനിടെ

മെസി, പന്ത് കൊണ്ടു കരയുന്ന കുഞ്ഞ്
Last Updated :5 March 2024, 11:50 am IST

News Now

ന്യൂയോര്‍ക്ക്: ഫ്രീ കിക്കുകള്‍ ഗോളാക്കുന്നതില്‍ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി അസാമാന്യ മിടുക്കു കാണിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മെസി എടുത്ത ഫ്രീ കിക്ക് ഉന്നം തെറ്റി പറന്നത് ഗാലറിയിലേക്കാണ്. താഴ്ന്നു വന്ന പന്ത് കൊണ്ടത് ഇന്റര്‍ മയാമിയുടെ കുഞ്ഞു ആരാധികയുടെ ശരീരത്തിലും. പന്ത് കൊണ്ടതോടെ കുഞ്ഞ് കരയുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായി മാറി.

കഴിഞ്ഞ ദിവസം എംഎല്‍എസില്‍ നടന്ന ഇന്റര്‍ മയാമി- ഒര്‍ലാന്‍ഡോ സിറ്റി മത്സരത്തിനിടെയാണ് സംഭവം. കിക്കെടുത്ത മെസിയുടെ ഷോട്ട് താഴ്ന്ന് പറന്ന് ഗ്രൗണ്ടിന്റെ തൊട്ടരികില്‍ ഇന്റര്‍ മയാമിയുടെ ജേഴ്‌സിയും ധരിച്ചു കസേരയില്‍ ഇരിക്കുകയായിരുന്നു പെണ്‍കുട്ടി.

അപ്രതീക്ഷിതമായി പന്ത് കുഞ്ഞിന്റെ മുഖത്ത് വന്നിടിക്കുകയായിരുന്നു. പന്ത് കൊണ്ടതോടെ കുഞ്ഞ് പൊട്ടിക്കരഞ്ഞു. പിന്നാലെ കുഞ്ഞിന്റെ അമ്മയും മറ്റൊരു സ്ത്രീയും കുട്ടിയെ ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെസി അടിച്ച പന്ത് കൊണ്ടതില്‍ കുഴപ്പമൊന്നുമില്ലെന്നു കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുഞ്ഞിനു മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിതാവ് വ്യക്തമാക്കി.

മത്സരത്തില്‍ ഇന്റര്‍ മയാമി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഒര്‍ലാന്‍ഡോ സിറ്റിക്കെതിരായ മത്സരം 5-0ത്തിനു മയാമി ജയിച്ചു. മെസിയും സുവരാസും ഇരട്ട ഗോളുകള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates