
മൂന്നാം ഒളിംപിക്സിലും മെഡല്‍ ഇല്ലാതെ വികാസ് കൃഷന്; ആദ്യ റൗണ്ടില്‍ പുറത്ത്
ഇടിക്കൂട്ടിലെ ഇന്ത്യയുടെ ഏറ്റവും പരിചയസമ്പത്തുള്ള താരം വികാസ് കൃഷന്ടോക്യോ ഒളിംപിക്സിലെ 69 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്ത്

ടോക്യോ: ഇടിക്കൂട്ടിലെ ഇന്ത്യയുടെ ഏറ്റവും പരിചയസമ്പത്തുള്ള താരം വികാസ് കൃഷന് ടോക്യോ ഒളിംപിക്സിലെ 69 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്ത്. ജപ്പാന്റെ മെന്‍സ ഒകാസവയോട് തോറ്റാണ് വികാസ് പുറത്തായത്.
തന്റെ മൂന്നാം ഒളിംപിക്സിന് എത്തിയ വികാസ് ഇക്കുറി മെഡല്‍ പ്രതീക്ഷ മുന്പില് വെച്ചെങ്കിലും നിരാശപ്പെടുത്തി. 5-0 മാര്‍ജിനിലാണ് വികാസിന്റെ തോല്‍വി. ഓപ്പണിങ് റൗണ്ട് മുതല്‍ ബാക്ക്വൂട്ടിലായിരുന്നു വികാസ്.
വിജീന്ദര്‍ സിങ്ങിന് ശേഷം ഒളിംപിക്സിലേക്ക് മൂന്ന് വട്ടം യോഗ്യത നേടുന്ന താരമായിരുന്നു വികാസ്. നിന്റെ മൂല്യം കല്‍പ്പിക്കുന്നത് റാങ്ക് ലിസ്റ്റ് അല്ല. എല്ലായ്പ്പോഴും നിന്നെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, ടോക്യോ ഒളിംപിക്സില്‍ പുറത്തായതിന് ശേഷം വികാസ് കൃഷനോട് അഭിനവ് ബിന്ദ്ര പറയുന്നത് ഇങ്ങനെ...
My dear Vikas - your self worth is not defined by your name on the ranking list !! We will always be proud of you ! Also a good reminder for all of us to nurture athletes as holistic human beings. https://t.co/HFPagJUiTY
â Abhinav A. Bindra OLY (@Abhinav_Bindra) July 24, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?



