കോഹ്‌ലി ലഖ്‌നൗവിനെതിരെ കളിക്കില്ല?, പരിക്ക് ഭേദമായിട്ടില്ലെന്ന് സൂചന; ആരാധകർക്ക് നിരാശ

മുംബൈയ്‌ക്കെതിരായ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ വിരാട് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല.

Virat Kohli
Virat Kohli Doubtful for LSG Clash Due to Injury, Could Feature as Impact Player.Source by : Virat Kohli/
Last Updated :15 April 2026, 3:43 pm IST

ബംഗളൂരു: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി കളത്തിലിറങ്ങിയേക്കില്ല. താരത്തിന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെന്നാണ് വിവരം. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ വിരാട് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരത്തിൽ 38 പന്തിൽ 50 റൺസ് താരം നേടിയിരുന്നു.

ഇന്നലെ ആർസിബി നടത്തിയ പരിശീലന സെഷനിൽ കാലിൽ ബാൻഡേജ് കെട്ടിയാണ് കോഹ്‌ലി എത്തിയത്. വളരെ കുറച്ച് സമയം മാത്രമാണ് താരം നെറ്റ്സിൽ ചെലവഴിച്ചത്. പരിക്ക് പൂർണമായും ഭേദമാകാത്തതാണ് കോഹ്‌ലി പരിശീലനം വെട്ടിച്ചുരുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇന്നത്തെ മത്സരത്തിൽ ഇംപാക്റ്റ് പ്ലെയർ ആയി താരം കളത്തിൽ ഇറങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഐപിഎല്ലിലെ നിർണായകമായ ഇന്നത്തെ മത്സരത്തിൽ ബംഗളുരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ബംഗളുരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ടൂർണമെന്റിൽ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബംഗളുരു. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലഖ്‌നൗ ഉള്ളത്.

News Now

Summary

Virat Kohli Doubtful for LSG Clash Due to Injury, Could Feature as Impact Player.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics