രോഹിതിനും കോഹ്‌ലിക്കും നഷ്ടം; ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഷ്ടകാലം

നില മെച്ചപ്പെടുത്തിയത് കെഎല്‍ രാഹുല്‍ മാത്രം

Virat Kohli, Rohit Sharma
രോഹിത് ശർമSource by : എക്സ്
Last Updated :25 December 2024, 3:16 pm IST

മെല്‍ബണ്‍: രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂപ്പര്‍ ബാറ്റര്‍ എന്നിവര്‍ക്ക് ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ നഷ്ടം. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവര്‍ക്കും നഷ്ടം സംഭവിച്ചു. അതേസമയം കെഎല്‍ രാഹുലിന് റാങ്കിങില്‍ നേട്ടമുണ്ട്.

രോഹിത് അഞ്ച് സ്ഥാനം നഷ്ടപ്പെട്ട് 35ാം റാങ്കിലേക്ക് താഴ്ന്നു. കോഹ്‌ലിക്ക് ഒരു സ്ഥാനം നഷ്ടമായി. താരം നിലവില്‍ 21ാം റാങ്കില്‍.

പെര്‍ത്ത് ടെസ്റ്റിലെ സെഞ്ച്വറിക്ക് പിന്നാലെ യശസ്വി ജയ്‌സ്വാള്‍ രണ്ടാം റാങ്കിലേക്ക് കയറിയിരുന്നു. എന്നാല്‍ പിന്നീട് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ താരം അഞ്ചാം റാങ്കിലേക്ക് താഴ്ന്നു. ഒരു സ്ഥാനമാണ് നഷ്ടമായത്. കെഎല്‍ രാഹുല്‍ 10 സ്ഥാനം ഉയര്‍ന്ന് 40ാം റാങ്കില്‍.

ബാറ്റിങ് റാങ്കില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് തലപ്പത്ത്. സഹ താരം ഹാരി ബ്രൂക് രണ്ടാമതും കിവി ബാറ്റര്‍ കെയ്ന്‍ വില്ല്യംസന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യക്കെതിരെ തിളങ്ങിയ ട്രാവിസ് ഹെഡ്ഡ് ഒരു സ്ഥാനം ഉയര്‍ന്ന് നാലാമതായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now