
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ജോഹന്നാസ്ബര്ഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില് ഇന്ത്യ 266 റണ്സിന് പുറത്ത്. 239 റണ്സിന്റെ രണ്ടാം ഇന്നിങ്സ് ലീഡ് ആണ് ഇന്ത്യക്കുള്ളത്. രണ്ട് സെഷനും രണ്ട് ദിനവും മുന്പില് നില്ക്കെ സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാന് വേണ്ടത് 240 റണ്സ്.
58 റണ്സ് എടുത്ത രഹാനെയാണ് വാന്ഡറേഴ്സില് രണ്ടാം ഇന്നിങ്സില് ഇന്ത്യയുടെ ടോപ് സ്കോറര്. റബാഡയും മാര്കോ ജന്സെനും എന്ഗിഡിയും
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
DAY 3 | CHANGE OF INNINGS
â Cricket South Africa (@OfficialCSA) January 5, 2022
Lungi Ngidi (3/43), Kagiso Rabada (3/77) and Marco Jansen (3/64) spearheaded the attack to dismiss India for 266 #Proteas require 240 runs for victory #SAvIND #FreedomTestSeries #BetwayTestSeries #BePartOfIt pic.twitter.com/cvaIYYGEuR
മൂന്നാം ദിനം ആദ്യ സെഷന്റെ തുടക്കത്തില് രഹാനെയും പൂജാരയും ചേര്ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്കി. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള് 6 വിക്കറ്റ് നഷ്ടത്തില് 188 റണ്സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രഹാനെയും പൂജാരയും ബൗണ്ടറികളിലൂടെ സ്കോര് ഉയര്ത്തി. 78 പന്തില് നിന്ന് 8 ഫോറും ഒരു സിക്സും സഹിതം 58 റണ്സ് എടുത്താണ് രഹാനെ മടങ്ങിയത്. പൂജാര 86 പന്തില് നിന്ന് 10 ഫോറോടെ 53 റണ്സ് നേടി.
രഹാനയെ റബാഡ മടക്കിയതിന് തൊട്ടുപിന്നാലെ പൂജാരയും വീണു. ഋഷഭ് പന്ത് മൂന്ന് പന്തില് ഡക്കായി മടങ്ങി. റബാഡയാണ് ഈ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ 14 പന്തില് നിന്ന് 16 റണ്സ് എടുത്ത് നിന്ന അശ്വിനെ എന്ഗിഡിയും മടക്കി. പിന്നാലെ വിഹാരിക്കൊപ്പം നിന്ന് ശാര്ദുല് സ്കോര് ചെയ്തു. 24 പന്തില് നിന്ന് അഞ്ച് ഫോറും ഒരു സിക്സും സഹിതം 28 റണ്സ് എടുത്താണ് ശാര്ദുല് മടങ്ങിയത്. വിഹാരി 84 പന്തില് നിന്ന് 40 റണ്സോടെ പുറത്താവാതെ നില്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
