യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്‌വെയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യ- സിംബാബ്‌വെ രണ്ടാം ടി20 പോരാട്ടം

Yash Thakur first india cap
Yash Thakur, Zimbabwe vs IndiaSource by : x
Last Updated :25 July 2026, 4:28 pm IST

ഹരാരെ: ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുത്തു. പേസര്‍ യഷ് ഠാക്കൂര്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കും.

ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടം ജയിച്ച് പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. പരമ്പര നേടിയാല്‍ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പര നേട്ടമായി ഇതു മാറും.

വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഓപ്പണിങില്‍ അഭിഷേക്- വൈഭവ് സഖ്യം ക്ലിക്കാകുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, യഷ് ഠാക്കൂര്‍, മായങ്ക് യാദവ്.

News Now

Summary

Zimbabwe vs India 2nd T20I Zimbabwe chose to field

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates