തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അരങ്ങേറ്റം; ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

ഇന്ത്യ- സിംബാബ്‌വെ നാലാം ടി20

Zimbabwe vs India
ഇന്ത്യന്‍ ടീംഎക്സ്
Last Updated :13 July 2024, 4:14 pm IST
Edited by :renjith.k

ഹരാരെ: ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള നാലാം ടി20 അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.

കഴിഞ്ഞ കളിയില്‍ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അവസരം നല്‍കി. താരത്തിന്റെ ഇന്ത്യക്കായുള്ള അരങ്ങേറ്റം കൂടിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അഞ്ച് മത്സരങ്ങളടങ്ങിയ പോരില്‍ ഇന്ത്യ 2-1നു മുന്നില്‍. ആദ്യ പോരില്‍ ഇന്ത്യയെ വീഴ്ത്തി സിംബാബ്‌വെ മികച്ച തുടക്കമിട്ടു. എന്നാല്‍ പിന്നീട് തുടരെ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ ആധിപത്യം സ്വന്തമാക്കി.

ഇന്ത്യ ഇലവന്‍: ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദര്‍, റിങ്കു സിങ്, രവി ബിഷ്‌ണോയ്, ഖലീല്‍ അഹമ്മദ്, തുഷാര്‍ ദേശ്പാണ്ഡെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now