ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2016ല്‍  ഇംഗ്ലണ്ടിനെതിരെയാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്

Last Updated :20 January 2024, 12:21 am IST

News Now

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രഞ്ജി മത്സരത്തില്‍ അടുത്ത രണ്ട് ദിവസത്തിനകം നടക്കുന്ന ഡല്‍ഹി ആന്ധ്ര മത്സരത്തിലായിരിക്കും അവസാനമായി പാഡണിയുക. 

ഇന്ത്യക്കായി 2016 ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിന് എതിരെയാണ് താരം അവസാന മത്സരം കളിച്ചത്. 2003 ലാണ് ഇടം കയ്യന്‍ ബാറ്റ്‌സ്മായ ഗംഭീര്‍ ഇന്ത്യക്കായി അരങ്ങേറുന്നത്. ധാക്കയില്‍ ബംഗ്ലാദേശിന് എതിരെയായിരുന്നു ഈ മത്സരം. 2011 ലോകകപ്പില്‍ ഇന്ത്യ കിരീടം കൂടിയപ്പോള്‍ 97 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. 2007 ല്‍ ആദ്യ T20 ലോക കിരീടം ഇന്ത്യ നേടിയപ്പോള്‍ അതിലും താരത്തിന്റെ പങ്കാളിത്തം വളരെ വലുതായിരുന്നു.ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 

മുപ്പത്തിയേഴുകാരനായ ഗംഭീര്‍ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്്റ്റില്‍ 9 സെഞ്ച്വുറിയും 22 അര്‍ധശതകവും അടിച്ചിട്ടുണ്ട്. 37 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു