News Now
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ഉംറ തീര്ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില് പുതിയ കണ്ട്രോള് റൂം തുറന്ന് ഇന്ത്യ

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

കാര്ഡിഫ്: കളി തുടങ്ങി പൂര്ത്തിയാകുന്നത് വരെ ആരു ജയിക്കുമെന്നായിരുന്നു കണ്ഫ്യൂഷന്. എന്നാല് പാക്കിസ്ഥാന് ക്യാപ്റ്റന് സര്ഫ്രാസ് അഹ്മദിന് കാര്യങ്ങള് വ്യക്തമായിരുന്നു. അതിനനുസരിച്ച് ബാറ്റ് വീശുകയും ചെയ്തു. ചാംപ്യന്സ് ട്രോഫിയില് ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തോല്പ്പിച്ച് പാക്കിസ്ഥാന് സെമി ഫൈനലില്. സര്ഫ്രാസിന്റെ ബാറ്റിംഗ് മികവാണ് പാക്കിന് സെമി ടിക്കറ്റു നല്കിയത്. സ്കോര്: ശ്രീലങ്ക49.2 ഓവറില് 236. പാക്കിസ്ഥാന്44.5 ഓവറില് 7നു 237.
ബുധനാഴ്ച ഇംഗ്ലണ്ടുമായാണ് പാക്കിസ്ഥാന്റെ സെമി. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില് ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളികള്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക236 റണ്സെടുത്തപ്പോള് പിന്തുടരാനെത്തിയ പാക്കിസ്ഥാന് 162 റണ്സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള് നഷ്ടമായി. ഇതോടെ, തോല്വി ഉറപ്പിച്ച പാക്ക് ആരാധരെ ആവേശത്തിലാക്കി ക്രീസില് സര്ഫ്രാസ് ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തു. എട്ടാം വിക്കറ്റില് സര്ഫ്രാസും ആമിറും ചേര്ന്നൊരുക്കിയ കൂട്ടുകെട്ട് പാക്കിസ്ഥാന് ജയമൊരുക്കി. 61 റണ്സെടുത്ത സര്ഫ്രാസ് തന്നെയാണ് മാന് ഓഫ് ദി മാച്ചും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ
കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്

