'എനിക്കൊന്ന് തൊട്ടാല്‍ മതി', അയാള്‍ എന്നോട് യാചിച്ചു; നടുക്കുന്ന കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി രണ്‍വീര്‍!

'നമ്മള്‍ ഒന്നും ചെയ്യുന്നില്ല. എനിക്കൊന്ന് കണ്ടാല്‍ മാത്രം മതി' അയാള്‍ പറഞ്ഞു

Ranveer Singh
Ranveer Singhഇൻസ്റ്റ​ഗ്രാം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :27 മാർച്ച് 2026, 3:26 pm IST

ധുരന്ധര്‍ 2വും 1000 കോടിയെന്ന അത്ഭുത അക്കം പിന്നിട്ടതോടെ രണ്‍വീര്‍ സിങ് തന്റെ തിരിച്ചുവരവ് ഉജ്ജ്വലമാക്കിയിരിക്കുകയാണ്. ബോക്‌സ് ഓഫീസ് പരാജയങ്ങളില്‍ നിന്നും, ഇടവേളയില്‍ നിന്നുമെല്ലാമുള്ള തിരിച്ചുവരവ് ചരിത്രമാക്കി മാറ്റിയിരിക്കുകയാണ് രണ്‍വീര്‍ സിങ്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടൊന്ന് ഉറപ്പിക്കുകയാണ് രണ്‍വീര്‍.

താര കുടുംബത്തില്‍ നിന്നുമാണ് സിനിമയിലെത്തിയതെങ്കിലും രണ്‍വീറിന്റെ തുടക്കം പ്രതിസന്ധികളൂടേതായിരുന്നു. അവസരങ്ങള്‍ തേടി നടന്നും റിജക്ഷനുകളെ അതിജീവിച്ചുമെല്ലാമാണ് രണ്‍വീര്‍ സ്വന്തമായൊരു കണ്ടെത്തുന്നത്. താരകുടുംബാംഗം ആയിരുന്നിട്ടും കാസ്റ്റിങ് കൗച്ചും നേരിടേണ്ടി വന്നിട്ടുണ്ട് രണ്‍വീറിന്.

തനിക്കുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തുന്ന രണ്‍വീറിന്റെ അഭിമുഖം വീണ്ടും വൈറലായി മാറുകയാണ്. പത്ത് വര്‍ഷം മുമ്പ് എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖമാണ് ധുരന്ധര്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കാസ്റ്റിങ് കൗച്ച് യഥാര്‍ത്ഥ്യമാണെന്നും തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നുമാണ് അന്ന് രണ്‍വീര്‍ പറഞ്ഞത്.

അവസരം ചോദിച്ച് നടന്നിരുന്ന സമയത്ത് തന്റെ പോര്‍ട്ട്‌ഫോളിയോയുമായി ഒരു കാസ്റ്റിങ് ഏജന്റിനെ സമീപിച്ചതായിരുന്നു രണ്‍വീര്‍ സിങ്. എന്നാല്‍ അയാള്‍ തന്റെ പോര്‍ട്ട്‌ഫോളിയോ ഒന്ന് നോക്കുക പോലും ചെയ്തില്ലെന്നാണ് രണ്‍വീര്‍ പറയുന്നത്.

''അയാള്‍ക്ക് അതിലൊന്നും താല്‍പര്യമില്ലായിരുന്നു. അയാള്‍ നീ ബുദ്ധി കാണിക്കണം എന്ന് പറഞ്ഞു. സ്മാര്‍ട്ട് ആയ, സെക്‌സിയായവര്‍ക്കേ മുന്നോട്ട് പോകാനാകുള്ളൂ. നിന്നെ ഞാന്‍ ഒരുപാട് ഓഫീസുകളിലെത്തിക്കാം എന്ന് അയാള്‍ പറഞ്ഞു'' രണ്‍വീര്‍ പറയുന്നു. അയാളുടെ വാക്കുകളില്‍ നിന്നും അപകടം മനസിലായ രണ്‍വീര്‍ ആവശ്യം നിരസിച്ചു. അതോടെ അയാള്‍ താനുമായി നീക്കുപോക്കിന് ശ്രമിച്ചുവെന്നാണ് രണ്‍വീര്‍ പറയുന്നത്.

''അയാള്‍ക്ക് ഞാനുമായി നെഗോഷിയേറ്റ് ചെയ്യാന്‍ ശ്രമിച്ചു. 'നമ്മള്‍ ഒന്നും ചെയ്യുന്നില്ല. ഞാന്‍ ഒന്ന് കാണുക മാത്രമേയുള്ളൂ' എന്ന് പറഞ്ഞു, പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നെ അതൊന്ന് തൊടാന്‍ അനുവദിക്കൂവെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ എതിര്‍ത്തതോടെ അയാള്‍ ഹൃദയം തകര്‍ന്ന കാമുകനെപ്പോലെ അവിടെ നിന്നും പോയി'' താരം പറയുന്നു. ഇയാള്‍ ഇതുപോലെ പല അഭിനയമോഹികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും രണ്‍വീര്‍ പറയുന്നുണ്ട്.

News Now

Summary

Ranveer Singh once faced casting couch. Old interview gets viral amid Dhurandhar 2 success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates