മഞ്ഞുകാലത്തെ ഡിപ്രഷൻ, സീസണല്‍ അഫക്ടീവ് ഡിസോഡര്‍ മറികടക്കാൻ മഗ്നീഷ്യം

cashew nuts
Last Updated :18 December 2024, 3:18 pm IST
Edited by :Anju
winter diet

മഞ്ഞുകാലത്ത് താപനില കുറയുന്നത് ശാരീരികമായും മാനസികമായും നമ്മെ വളരെയധികം ബാധിക്കും. തണുത്ത കാലാവസ്ഥയില്‍ ഉണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന പോഷകമാണ് മഗ്നീഷ്യം.

magnesium

മഞ്ഞുകാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന സീസണല്‍ അഫക്ടീവ് ഡിസോഡര്‍ മറികടക്കാന്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗുണം ചെയ്യും. മാഗ്നീഷ്യം ഹാപ്പി ഹോര്‍മോണുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. കൂടാതെ മഞ്ഞുകാലത്ത് ദുര്‍ബലമാകുന്ന പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കും.

PUMPKIN SEEDS HEALTH BENEFITS

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകളില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് പേശികളുടെ പ്രവര്‍ത്തനത്തെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ശൈത്യകാലത്ത് ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും.

chia seed

ചിയ സീഡ്‌സ്

ചിയ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും. ഇത് ശൈത്യകാലത്ത് വളരെ ഗുണകരമാണ്.

almond

ബദാം

ശൈത്യകാലത്ത് കഴിക്കാവുന്ന മികച്ച സ്നാക്കാണ് ബദാം. ഇത് ഊര്‍ജ്ജം നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

spinach

ചീര

ചീരയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പരിക്ക് ഭേദമാകാനും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. മഞ്ഞുകാലത്ത് കഴിക്കാവുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് ചീര.

cashew nuts

കശുവണ്ടി

മഗ്നീഷ്യത്തിന്റെ ഒരു പ്രധാന ഉറവിടമാണ് കശുവണ്ടി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ഊര്‍ജ്ജം നില മെച്ചപ്പെടുത്താനും സഹായിക്കും.

peanut

കപ്പലണ്ടി

കപ്പലണ്ടി മഗ്നീഷ്യത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. ശൈത്യകാലത്ത് ഊര്‍ജ്ജനില നിലനിര്‍ത്താന്‍ കപ്പലണ്ടി പതിവായി കഴിക്കുന്നത് നല്ലതാണ്. കൂടാതെ നാഡികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ്.

soy milk

സോയ മില്‍ക്

സോയ മില്‍ക് ശൈത്യകാലത്ത് ദിവസവും കുടിക്കുന്നത് എല്ലുകളുടെ ബലം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Samakalika Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now