
59,990 രൂപ വരെ; എലിവേറ്റ്, അമേസ് വില വര്‍ധിപ്പിച്ചു
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ എസ് യുവിയായ എലിവേറ്റിന്റെയും അമേസിന്റെയും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ എസ് യുവിയായ എലിവേറ്റിന്റെയും അമേസിന്റെയും വില വര്‍ധിപ്പിച്ചു. ജനുവരിയില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.
വില വര്‍ധന എലിവേറ്റിന്റെ വിവിധ വേരിയന്റുകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്‍ട്രി ലെവല്‍ എസ് വി വേരിയന്റിന് 59,990 രൂപ വരെയാണ് വില വര്‍ധന. അതേസമയം, വിഎക്സ് വേരിയന്റിന് 13,590 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ V, ZX, ADV എഡിഷന് വേരിയന്റുകള്‍ക്ക് 9,990 രൂപ വരെ ചെറിയ വര്‍ധന വരുത്തിയിട്ടുണ്ട്.
സിറ്റി, അമേസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് മോഡലുകളിലുടനീളം ഹോണ്ട വില പരിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേസിന്റെ വിലയില്‍ 6999 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 7,47,790 രൂപയാണ് ബേസ് മോഡലിന്റെ വില. ടോപ് - സ്പെസിഫിക്കേഷന്‍ ഇസഡ്എക്സ് സിവിടി മോഡലിന് 9,99,900 രൂപയായാണ് വില വര്‍ധിച്ചത്.
WHAT TO READ NEXT

2.20 ലക്ഷം രൂപ മുതല്‍ വില; പുതിയ ലുക്കില്‍ ഗോവന്‍ ക്ലാസിക് 350
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Honda Amaze Prices Hiked by Rs. 6,990, Honda Elevate Prices Increased by up to Rs. 59,990
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



