
മകളുടെ ഉപരിപഠനത്തിന് പ്രതിദിനം 233 രൂപ നീക്കിവെയ്ക്കാമോ?, 40 ലക്ഷം സമ്പാദിക്കാം; ഗ്യാരണ്ടീഡ് സ്കീം
വിവാഹം, ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന

വിവാഹം, ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്. പലിശനിരക്ക് സര്‍ക്കാര്‍ ഓരോ പാദത്തിലും അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നു.
ഉദാഹരണമായി സുകന്യ സമൃദ്ധി യോജനയില്‍ പ്രതിവര്‍ഷം 84,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, വളരെ എളുപ്പത്തില്‍ 40 ലക്ഷത്തിലധികം രൂപയുടെ ഒരു വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. മകള്‍ക്ക് 10 വയസ്സുള്ളപ്പോള്‍, അതായത് 2026-ല്‍ ഈ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍, 15 വര്‍ഷം കൊണ്ട് ആകെ നിക്ഷേപം 12,60,000 രൂപയായിരിക്കും. ഇതില്‍ നിന്നും ഏകദേശം 27,61,987 രൂപ പലിശയായി ലഭിക്കും. അതനുസരിച്ച് 2047ല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ ലഭിക്കുന്ന തുക 40,21,987 രൂപയായിരിക്കും.
പ്രതിദിനം ഏകദേശം 233 രൂപ മാറ്റിവെയ്ക്കുകയാണെങ്കില്‍ പ്രതിമാസ നിക്ഷേപം ഏകദേശം 6,990 രൂപയും വാര്‍ഷിക നിക്ഷേപം ഏകദേശം 83,880 രൂപയും ആയിരിക്കും. ഈ കണക്കുകൂട്ടലുകള്‍ പ്രകാരം, 21 വര്‍ഷത്തിന് ശേഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 40,16,241 രൂപ ലഭിക്കുന്നതാണ്.
WHAT TO READ NEXT

പിപിഎഫ് vs ആറ് ലഘുസമ്പാദ്യ പദ്ധതികള്‍; നേട്ടം കൂടുതല്‍ എവിടെ?
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
233/day investment in SSY: You can create Rs 40 lakh fund for your daughter
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



