
കരം അടച്ച രസീത് നോക്കി എത്ര സെന്റ് എന്ന് മനസിലാക്കാന്‍ പറ്റുന്നില്ലേ?; ഇതാ എളുപ്പമാര്‍ഗം
ഒരു ആര്‍ എന്ന് പറഞ്ഞാല്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ആണ്

കരം അടച്ച രസീത് നോക്കിയിട്ട് എത്ര സെന്റ് ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലേ? ഇത് എളുപ്പത്തില്‍ കണക്കുകൂട്ടി എടുക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഉദാഹരണമായി 39 ആര്‍ 11 സ്‌ക്വയര്‍ മീറ്റര്‍ എന്നാണ് കരം അടച്ച രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വിചാരിക്കുക. ഒരു ആര്‍ എന്ന് പറഞ്ഞാല്‍ 100 സ്‌ക്വയര്‍ മീറ്റര്‍ ആണ്. അപ്പോള്‍ 39 ആര്‍ എന്ന് പറഞ്ഞാല്‍ 39നെ നൂറ് കൊണ്ട് ഗുണിക്കണം. അതായത് 3900 സ്‌ക്വയര്‍ മീറ്റര്‍.
തുടര്‍ന്ന് 39 ആര്‍ 11 സ്‌ക്വയര്‍ മീറ്ററിലെ 11 സ്‌ക്വയര്‍ മീറ്ററിനെ 3900 സ്‌ക്വയര്‍ മീറ്ററിനോട് ചേര്‍ത്ത് ആഡ് ചെയ്യണം. അപ്പോള്‍ മൊത്തം 3911 സ്‌ക്വയര്‍ മീറ്റര്‍ ലഭിക്കും. ഒരു സെന്റ് എന്ന് പറഞ്ഞാല്‍ 40.47 സ്‌ക്വയര്‍ മീറ്റര്‍ ആണ്. തുടര്‍ന്ന് 3911 സ്‌ക്വയര്‍ മീറ്ററിനെ 40.47 സ്‌ക്വയര്‍ മീറ്റര്‍ കൊണ്ട് ഹരിച്ചാല്‍ എത്ര സെന്റ് എന്നത് കിട്ടും. ഇവിടെ 96.64 സെന്റ് എന്നതാണ് ഉത്തരം.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Can't figure out how many cents at your tax receipt? Here's an easy way
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



