
സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ താഴ്ന്നത് ആയിരം രൂപ
ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. മൂന്ന് ദിവസത്തിനിടെ ആയിരം രൂപയാണ് കുറഞ്ഞത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില കുറഞ്ഞത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4475 രൂപയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

