
സ്വർണവില വീണ്ടും കൂടി; അഞ്ചുദിവസത്തിനിടെ 800 രൂപ വർധിച്ചു
തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്.
ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില വർധന തുടരുകയായിരുന്നു. ഗ്രാമിന്റെ വിലയും ഉയർന്നിട്ടുണ്ട്. പത്തു രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4475 രൂപയായി.
ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന് വലിയ ഇടിവാണ് സ്വർണത്തിനുണ്ടായത്. ഈ മാസം തുടക്കത്തിൽ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ൽ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്നാണ് വില വർധന ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

